നാടൻ രീതിയിൽ അയല വറ്റിച്ച് എടുത്താലോ…

നാടൻ അയല വറ്റിച്ചത് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: വലിയ അയല, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയും പ്രധാന പൊടികൾ ആയ മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, പിന്നെ കുറച്ച് പെരുംജീരകം വെളിച്ചെണ്ണ, രണ്ട് കഷ്ണം ചേമ്പ്, മൂന്ന് കഷ്ണം കുടംപുളിയും ആവശ്യത്തിനുള്ള ഉപ്പും എടുക്കാം..
വലിയ അയല മീനെ നന്നാക്കി കഷ്ണങ്ങൾ ആക്കാം…കൊടംപുളിയെ നമുക്ക് വെള്ളത്തിൽ കുതിർത്ത് വെക്കണം.. ഒരു വലിയ കഷണം

ഇഞ്ചിയും അഞ്ചാറു വലിയ വെളുത്തുള്ളി കഷണങ്ങളും നാല് പച്ചമുളകും കറിവേപ്പിലയും ഒരു സ്പൂൺ പെരുംജീരകം എന്നിവയെല്ലാം മിക്സിയിലിട്ട് ചെറുതായി അടിച്ചെടുക്കാം.. അധികം അരഞ്ഞു പോകേണ്ടതില്ല..മിക്സി അല്ലെങ്കിൽ അരകല്ല് ഉപയോഗിക്കാം (അരകല്ലിൽ അരച്ചാൽ കൂടുതൽ രുചി കിട്ടും)… ഇനി ചേമ്പ് തോല് കളഞ്ഞ് മുറിച്ച് വെക്കാം..ശേഷം മീൻ കറി ഉണ്ടാക്കാൻ ഉള്ള മൺചട്ടി എടുത്ത് അടുപ്പത്തുവെച്ച് ചൂടാക്കാം.. ഇതിലേക്ക് ആവശ്യമുള്ള എണ്ണ ഒഴിച്ചശേഷം, ഉലുവ പൊട്ടിക്കാം.. ഇനി രണ്ടു തണ്ട് കറിവേപ്പിലയും ഇട്ട ശേഷം നേരത്തെ ചതച്ചുവെച്ച മുളക് ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ കൂട്ട് ഇതിലേക്ക്

ചേർക്കാം.. ഇതെല്ലാം മൂത്ത് നന്നായി കളർ മാറി എണ്ണ തെളിഞ്ഞു വരുമ്പോൾ, കുതിർത്തു വെച്ചിരുന്ന കുടംപുളിയും ആവശ്യമുള്ള വെള്ളവും ചേർത്ത് ഇളക്കാം..ശേഷം ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചേർത്ത് തിളച്ചുവരുമ്പോൾ അരിഞ്ഞു വെച്ചിരുന്ന രണ്ട് കഷണം ചേമ്പും, വൃത്തിയാക്കി വെച്ച മീൻ കഷണങ്ങളും ചേർക്കാം..ഇത് നല്ല പോലെ ഇളക്കി നന്നായി തിളച്ച് വന്ന ശേഷം ചെറിയ തീയിൽ മൂടിവെച്ച് വേവിക്കുക… അധികമുള്ള ചാറ് വറ്റിച്ചെടുക്കണം.. അവസാനം രണ്ടു തണ്ട് കറിവേപ്പിലയും ഇട്ടു അൽപസമയം മൂടിവയ്ക്കുക…ഇനി കപ്പയുടെ പുട്ടിന്റെ ഒക്കെ കോംബോ ആയി കഴിക്കാം…

MENU

Comments are closed.