അടിപൊളി മാഞ്ഞാലി ബിരിയാണി ഉണ്ടാക്കാം..

മാഞ്ഞാലി ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, കൈമാ അരി, സവാള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, പിന്നെ പൊടികൾ ആയ മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി ഗരം മസാല എന്നിവയും ആവശ്യത്തിന് ഉപ്പ് കറിവേപ്പില എണ്ണ അൽപം നെയ്യും മല്ലിയിലയും ഒരു നാരങ്ങയുടെ നീരും എടുക്കാം..ഇനി കുറച്ച് ക്യാരറ്റ്, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, തക്കോലം, എന്നിവയും എടുക്കാം…ശേഷം
3 സവാള രണ്ട് തക്കാളി പിന്നെ ആവശ്യത്തിന് വെളുത്തുള്ളിയും അരിഞ്ഞ് വെക്കാം.. ചെറിയൊരു കഷ്ണം ഇഞ്ചി പേസ്റ്റാക്കി എടുക്കണം… ഇനി

ആദ്യത്തെ പടി എന്ന നിലയ്ക്ക് ഒരു കിലോ ചിക്കൻ ഇലേക്ക് ഒരു കിലോ കഷ്ണങ്ങളാക്കിയ ചിക്കൻ നിലേക്ക് ഒരു സ്പൂൺ മുളകുപൊടിയും അര സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ നാരങ്ങാനീരും ചേർക്കാം..ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി അരമണിക്കൂർ മാറ്റിവയ്ക്കാം.. അരമണിക്കൂർ കഴിഞ്ഞാൽ മസാല പിടിച്ച് വന്ന ചിക്കനെ കുക്കറിലിട്ട് വേവിച്ചെടുക്കാം.. ഇനിചിക്കനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.. ചിക്കൻ വെന്ത വെള്ളം കളയല്ലേ, ഇനിയും ആവശ്യമുണ്ട് കേട്ടോ… ഇനി ഒരു പാനിൽ ഒരു കപ്പ് എണ്ണയൊഴിച്ച് വേവിച്ചു വെച്ച ചിക്കനെ ഫ്രൈ ചെയ്തെടുക്കാം… മുഴുവൻ ചിക്കനും ഫ്രൈ ചെയ്തു മാറ്റിയതിനുശേഷം ചൂടായി കിടക്കുന്ന എണ്ണയിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കാം.. കറിവേപ്പില മൊരിഞ്ഞു വരുമ്പോൾ അരിഞ്ഞു

വച്ചിരിക്കുന്ന സവാള ചേർക്കണം.. പിന്നീട് രണ്ടു തക്കാളിയും ഇഞ്ചിയുടെ പേസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കണം.. ഇനി ഒരു സ്പൂൺ വെളുത്തുള്ളിയും രണ്ട് പച്ചമുളകും ചേർക്കാം.. സവാളയും പച്ചമുളകും ഓക്ക് എല്ലാം വഴന്ന് വരുമ്പോൾ ആവശ്യത്തിന് ഉപ്പും അര സ്പൂൺ മുളകുപൊടി, 2 സ്പൂൺ മല്ലിപ്പൊടി കുറച്ചു മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റി എടുക്കാം.. പൊടികൾ നന്നായി ചൂടായി വന്ന കഴിഞ്ഞ് ഓരോ കപ്പ് ചൂടുവെള്ളം ചേർക്കാം.. ഇതിലേക്ക് ഒരു സ്പൂൺ ഗരം മസാലയും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാം.. ഈ കൂട്ടിലേക്ക് നേരത്തെ

ഫ്രൈ ചെയ്ത് മാറ്റിവെച്ച ചിക്കൻ കൂടി ചേർത്ത് നല്ലപോലെ ഇളക്കണം.. ഇനി ആൽപ്പം മല്ലിയിലയും കുറച്ച് നെയ്യും ചേർത്തിളക്കി വാങ്ങാം.. ഇനി നമുക്ക് അരി വേവിക്കാൻ വെക്കേണ്ട സമയമാണ്.. ഒരു കിലോ കൈമാ അരി ആണ് എടുത്തിരിക്കുന്നത്.. ഇത് നേരത്തെ കഴുകി വാരി വെള്ളത്തിൽ ഇട്ട് അരമണിക്കൂർ കുതിർത്ത് വച്ചതാണ്…ഇനി ഒരു പാൻ ചൂടാക്കിയ ശേഷം നാലു സ്പൂൺ നെയ്യും നാല് സ്പൂൺ വെളിച്ചെണ്ണയും ചേർക്കാം… ഇനി നീളത്തിൽ അരിഞ്ഞ ഒരു സവാള ഇട്ട് വറുത്ത് കോരാം.. ശേഷം ഇതിലേക്ക് ആവശ്യമുള്ള ക്യാരറ്റ് അരിഞ്ഞു ചേർത്ത് വറുത്ത് കോരാം.. ഇനി ഇതിലേക്ക് ഗ്രാമ്പു പട്ട ഏലക്ക താക്കോലം എന്നിവ ഇട്ട് ഇളക്കി എടുക്കാം.. ഇതിലേക്ക് 5 ഗ്ലാസ് തിളപ്പിച്ച വെള്ളം ഒഴിച്ച്..തിളച്ച് വരുമ്പോൾ അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കാം… അവസാനമായി മല്ലിയിലയും വറുത്ത സവാളയും വിതറി ഗാർനിഷ്‌ ചെയ്ത വിളമ്പാം…ഒന്ന് ട്രൈ ചെയ്‌ത് നോക്കണേ..

MENU

Comments are closed.