സായം സന്ധ്യയിൽ പത്തനംതിട്ടയുടെ ആകാശക്കാഴ്ച കാണാൻ ചുട്ടിപ്പാറ കയറി വരാം…

ഈ പാറകൂട്ടത്തെ ഒന്നിച്ച് അറിയപ്പെടുന്നത് ചുട്ടിപ്പാറ എന്നാണ്.. പത്തനംതിട്ടയുടെ ആകാശകാഴ്ച കാണണമെങ്കിൽ ചുട്ടിപ്പാറയിൽ തന്നെ വരണം.. പാറയുടെ ഓരോ വശങ്ങളിലുമായി മണ്ണിൻറെ സാന്നിധ്യം ഉള്ളത് പാറയെ വിദൂര കാഴ്ചയിൽ ; ഒരു പച്ച ഹിമാലയം പോലെ തോന്നിപ്പിക്കും… ജില്ലയുടെ ഹൃദയഭാഗത്ത് ഉള്ള സ്ഥാനവും (കെഎസ്ആർടിസി സ്റ്റാൻഡ് നോട് വളരെ അടുത്ത്) യാത്രാസൗകര്യവും ചുട്ടിപ്പാറയുടെ മറ്റൊരു പ്രത്യേകതയാണ്.. എങ്കിലും അധികം സഞ്ചാരികൾ ഒന്നും എത്തിപ്പെടാത്ത അല്ലെങ്കിൽ

അറിയപ്പെടാത്ത ഒരിടമായി ഇന്നും നിലനിൽക്കുന്നത്…. പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് തന്നെയായതുകൊണ്ട് യാത്രചെയ്ത് ഇങ്ങോട്ടേക്ക് എത്തിപ്പെട്ട വഴികൾ ഒന്നും പറയേണ്ടതില്ലല്ലോ…എന്നാൽ ഇനി ചുട്ടിപ്പാറയിലെ കാഴ്ചകളെ കുറിച്ച് പറയാം.. താഴെ നിന്നു നോക്കിയാൽ വലിയ രണ്ട് പാറകൾ കാണമായിരുന്നു.. പാറയുടെ ചുവട്ടിൽ ധാരാളം മരങ്ങൾ ഒക്കെ കാണാം.. കുത്തനെയുള്ള നടയിലൂടെ മുകളിലേക്കുള്ള യാത്ര അല്പം ദുഷ്കരമായിരുന്നു, എങ്കിലും കാഴ്ചകൾ എല്ലാം മനോഹരം ആയിരുന്നു… ഓരോ പാറയുടെ മുകളിലും ഓരോ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നത് കാണാം… ഇവിടെ ഒരു ചെറിയ ഗുഹ കാണാം.. ഇങ്ങോട്ടേക്ക് ഇപ്പോൾ കയറാൻ

സാധിക്കുകയില്ല… എങ്കിലും പുറത്തുനിന്നുള്ള കാഴ്ച നമ്മെ അകത്തേക്ക് ആകർഷിക്കുന്നതാണ്… നടക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ സ്വപ്നം കാണാണ്ടല്ലോ എന്ന് കരുതി ഞങ്ങൾ അടുത്ത കാഴ്ച തേടി മുന്നോട്ടു നടന്നു.. ഇവിടെ നിന്നാൽ ഒഴുകുന്ന അച്ചൻകോവിലാർ നെയും വൈകുന്നേരത്തെ തിരക്കിലേക്ക് ആഴ്ന്നിറങ്ങുന്ന പത്തനംതിട്ട നഗരവും വ്യക്തമായി കാണാം…. സമുദ്രനിരപ്പിൽ നിന്നും 400 അടി മുകളിലാണ് ചുട്ടിപ്പാറ ഉള്ളത് ഒപ്പം നമ്മളും.. പാറയുടെ മുകളിൽ ഒരു മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു..ചെറിയ

ഒരു ക്ഷേത്രം ആണ് ഇത്.. പുരാണങ്ങളിലെ പല കഥകളിലും ഈ പാറയുടെയും ക്ഷേത്രത്തിന്റെയും സ്ഥാനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.. താഴെ നിന്ന് നോക്കുമ്പോൾ രണ്ടു പാറയെ കാണാൻ കഴിയു… മുകളിലെത്തിയാൽ മൂന്നാമത് ഒരു പാറ കൂടി കാണാം… ഇവയെ പുലിപ്പാറ കാറ്റാടിപ്പാറ ചേലവിരിപ്പാറ എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു… ചേല വിരിപ്പാറ യിലാണ് വനവാസകാലത്ത് സീത തൻറെ വസ്ത്രങ്ങൾ ഉണ ക്കിയിരുന്നത് എന്നും കാറ്റാടി പാറയിൽ ആയിരുന്നു ഇവരുടെ താമസം എന്നും ഐതിഹ്യങ്ങൾ പറയുന്നു… എവിടെയുള്ള ചിതറി വീഴുന്ന കാറ്റും

സന്ധ്യയുടെ ആലസ്യത്തിലേക്ക് വീഴുന്ന പത്തനംതിട്ട നഗരവും വളരെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്.. പച്ചപ്പും പ്രകൃതി സൗന്ദര്യവും എല്ലാം ആസ്വദിക്കാനും തണുത്തകാറ്റേറ്റ് ഒരു സന്ധ്യ ചെലവിടാൻ താല്പര്യപ്പെടുന്നവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ചുട്ടിപ്പാറ…സമയം കിട്ടുമ്പോൾ വന്ന് കാണണേ..

MENU

Comments are closed.