വളരെ പെട്ടെന്ന് മീൻ കറി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്ത് നോക്കു..

മീൻ കറി ഉണ്ടാക്കാൻ ആവിശ്യമുള്ള സാധനങ്ങൾ: മീൻ, മുളക്പൊടി, മഞ്ഞൾപൊടി, കുടംപുളി, കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും എടുക്കാം, ചെറിയ ഉള്ളി, കറി വേപ്പില, പച്ചമുളക്, കടുക്, ഉലുവ, വെളിച്ചെണ്ണ, ഇനി ആവിശ്യത്തിന് ഉപ്പും എടുക്കാം..
അര കിലോ മീൻ വൃത്തിയാക്കി വെക്കാം…കുടംപുളി ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്ത് എടുക്കാം… ഇനി ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, എന്നിവ അരിഞ്ഞത് എടുക്കാം…

ഒരു ഒരു ടീസ്പൂൺ സദാ മുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, അല്പം മഞ്ഞൾ പൊടിയും മിക്സ് ചെയ്ത് അൽപം വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി വെക്കാം… ഇനി ഒരു ചട്ടി ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച ശേഷം കടുക് പൊട്ടിക്കാം… ഇനി ഉലുവയും ഇട്ട് പൊട്ടി വന്നതിനുശേഷം അരിഞ്ഞുവെച്ച വെളുത്തുള്ളി, ചെറിയ ഉള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റാം.. ഇനി ഇതിലേക്ക് രണ്ട് പച്ചമുളകും ചേർക്കാം.. ഇതെല്ലാം വഴന്നു വന്നതിനുശേഷം, നേരത്തെ തയ്യാറാക്കിവെച്ച പൊടികളുടെ മിക്സ് ചേർക്കാം.. തീ കുറച്ച് വെച്ച് പൊടികൽ മൂപ്പിച്ചെടുക്കാം… ഇനി

ഇതിലേക്ക് നേരത്തെ വെള്ളത്തിലിട്ടു വെച്ചിരുന്ന രണ്ട് മൂന്ന് കഷണം കുടംപുളിയും അതിന്റെ വെള്ളവും കൂടി ചേർക്കാം ഇനി ആവശ്യമുള്ള ഉപ്പു ചേർത്ത് ഇളക്കി അൽപസമയം തിളക്കാൻ ആയി നൽകാം.. ഇനി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ എടുത്തു ഇതിലേക്ക് ചേർക്കാം.. മീൻ വേവാൻ ആയി മൂടിവയ്ക്കാം.. അധികം വെള്ളമില്ലാതെ കറി വറ്റിച്ച് എടുക്കാം…ചാർ വേണമെങ്കിൽ അധികം വറ്റിക്കാതെയും ഇരിക്കാം… മീൻ വെന്തു കഴിഞ്ഞ് അവസാനം അല്പം വെളിച്ചെണ്ണ കൂടി തൂവിയ ശേഷം വാങ്ങാം…

MENU

Comments are closed.