കിടിലൻ സോഫ്റ്റ് പാലപ്പം ഉണ്ടാക്കാം…

സോഫ്റ്റ് പാലപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : പച്ചരി, റവ, തേങ്ങ ചിരകിയത്, തേങ്ങയുടെ വെള്ളം, പിന്നെ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും എടുക്കാം… ഇനി എങ്ങനെയാണ് സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം…
അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഒരു കപ്പ് പച്ചരി എടുക്കാം… രണ്ട് ടേബിൾസ്പൂൺ റവ വെള്ളത്തിൽ കഴുകിയെടുക്കാം… ഇനി ഇതിനെ

അൽപസമയം ഫ്രിഡ്ജിൽ വെക്കാം… 10 മിനിറ്റ് കഴിഞ്ഞ് കഴുകിവെച്ച അരിയും, റവയും, കാൽ ഗ്ലാസ് തേങ്ങാവെള്ളം , അര മുറി തേങ്ങ ചിരകിയത് എന്നിവ ചേർത്ത് അരച്ച് എടുക്കാം… ആവശ്യമെങ്കിൽ വേറെ വെള്ളം ചേർക്കാം.. ഇനി ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കാം, വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം.. ഇന്ന് രാത്രി മാവ് ഉണ്ടാക്കി വെച്ചാൽ നാളെ രാവിലെ സോഫ്റ്റ് അപ്പം

ചുട്ട് എടുക്കാം.. രാവിലെ അപ്പം ഉണ്ടാകുന്നതിനു മുന്നേ ആവശ്യത്തിനു ഉപ്പ് ചേർക്കാം…. ഇനി ചൂടായ അപ്പ ചട്ടിയിലേക്ക് മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു കൊടുക്കാം… സൈഡ് മൊരിഞ്ഞു വരുമ്പോൾ പാത്രത്തിൽ നിന്ന് വേർപെടുത്തി മൂടിവെച്ച് വേവിക്കാം ..അങ്ങനെ നമ്മൽ സോഫ്റ്റായ പാലപ്പം തയ്യാറാണ് ..വെജിറ്റബിൾ സ്റ്റ്യൂ, ചിക്കൻ കറി, ചിക്കൻ സ്റ്റ്യൂ എന്നിവയുടെ കൂടെയോ ഒക്കെ അടിപൊളി ആയിരിക്കും…

MENU

Comments are closed.