ആരോഗ്യപ്രദമായ ഉപ്പുമാവ് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കാം…

നുറുക്കുഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: നുറുക്ക് ഗോതമ്പ്, വെള്ളം, കുറച്ചു ഉള്ളിയും, പച്ചമുളകും, കാരറ്റ്, ഗ്രീൻ പീസ്, കുറച്ചു കറിവേപ്പിലയും അല്പം മഞ്ഞൾപ്പൊടിയും കുറച്ചു കടുകും ഉപ്പും എണ്ണയും കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം….
ഉപ്പുമാവ് ഉണ്ടാക്കുന്നതിന് അൽപ്പസമയം മുന്നേ നുറുക്ക് ഗോതമ്പ് കഴുകി വാരി വെള്ളത്തിൽ ഇട്ടുവയ്ക്കുക.. ക്യാരട്ട് ഗ്രീൻ പീസ് എന്നിവ നേരത്തെ വേവിച്ച് വെക്കാം.. ഇനി കുതിർന്ന് വന്ന

ഗോതമ്പിനെ കഴുകി കുക്കറിൽ 2 വിസിൽ അടുപ്പിച്ച് വേവിച്ചെടുക്കാം… ഗോതമ്പ് വേവിക്കുമ്പോൾ മീഡിയം ഫ്‌ളെമിൽ തി മെയിൻ ടൈൻ ചെയ്യുക.. ഗോതമ്പ് വെന്ത് വന്നതിനുശേഷം; മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചശേഷം ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് ചേർക്കാം. ഇനി ചെറിയ ഒരു കഷണം ഇഞ്ചി അരിഞ്ഞ് ചേർക്കാം… ശേഷം അരക്കപ്പ് ഉള്ളിയും നടുവിനു വേണ്ട പച്ചമുളകും കറിവേപ്പിലയും ചേർക്കാം..ഇവയെല്ലാം നന്നായി വാടി വന്നതിനുശേഷം അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കണം..

ഇനിയാണ് അരിഞ്ഞു വേവിച്ച് വെച്ചിരിക്കുന്ന ക്യാരറ്റും കുതിർത്തുവച്ച ഗ്രീൻപീസും ചേർക്കേണ്ടത്… വഴന്ന് വന്നതിനുശേഷം നേരത്തെ വെന്ത് വന്ന ഗോതമ്പ് ചേർക്കാം… ഇനി അല്പം മല്ലിയിലയും വിതറി സെർവ് ചെയ്യാം…

MENU

Comments are closed.