സ്‌പെഷ്യൽ ബേസൻ ലഡു ഉണ്ടാക്കിയാലോ..ഒരിക്കൽ ട്രൈ ചെയ്യൂ, ഇത് നിങ്ങളുടെ പ്രിയപ്പെട്ടത് ആയി മാറും…

ബേസൻ ലഡു ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: കടലമാവ്, പഞ്ചസാര, ആവശ്യത്തിന് വെള്ളം, ഏലക്ക, ബദാം, കശുവണ്ടിയും, ഇനി അൽപം നെയ്യും വേണം..
കശുവണ്ടിയും ബദാമും നുറുക്കി വെക്കാം.. പഞ്ചസാര പൊടിച്ച് ഒരു കപ്പ് എടുക്കാം ഇനി മാവ് തയ്യാറാക്കാനുള്ള പാൻ ചൂടാക്കാം.. പാനിലേക്ക് ആവിശ്യത്തിന് നെയ്യ് ഒഴിക്കാം.. ചൂടായി വരുമ്പോൾ രണ്ട് കപ്പ് കടലമാവ് ചേർത്ത് കൊടുക്കാം…ഇനി കടലമാവ് നന്നായി വറുത്തെടുക്കുക യാണ് വേണ്ടത്..

ചെറുതീയിൽ നെയ്യിലുള്ള മാവിനെ നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുക.. ഇടയ്ക്കിടെ അൽപം വെള്ളം തളിച്ചു കൊടുക്കാം.. അ തളിക്കുമ്പോൾ പതഞ്ഞ് പൊങ്ങുന്നത് കാണാം… ഇങ്ങനെ പതഞ്ഞ് വരാത്ത സമയം കടല മാവ് തയ്യാറായി കഴിഞ്ഞു എന്ന് മനസിലാക്കി, ഇതിനെ മാറ്റി മറ്റൊരു പാത്രത്തിൽ വെക്കാം.. ഇനി കടലമാവ് ചൂടാറിയതിനു ശേഷം ഇതിലേക്ക് പൊടിച്ചുവെച്ച ഒരു കപ്പ് പഞ്ചസാര ചേർക്കാം.. നന്നായി ഇളക്കി

യോജിപ്പിച്ചതിനുശേഷം ഒരു നുള്ള് ഏലക്കാ പൊടി ചേർക്കാം.. ശേഷം നുറുക്കി വെച്ച കശുവണ്ടിയും ബദാമും മുക്കാൽഭാഗം ഇതിലേക്ക് ചേർത്ത് ഇളക്കാം…. എല്ലാ ഇംഗ്രിഡിയൻസും തുല്യമായി മിസ്സ് ചെയ്തശേഷം.. 10 മിനിറ്റ് നേരം ഫ്രിഡ്ജിൽ വെക്കണം. ഇനി ഇതിനെ ഇഷ്ടമുള്ള രീതിയിൽ ഉരുട്ടി എടുക്കാം… ബാക്കിയുള്ള കശുവണ്ടിയും ബദാംപരിപ്പും കൊണ്ട് അലങ്കരിക്കാം…. *നെയ്യിൽ പിശുക്ക് കാണിക്കാതിരിക്കുക ലഡുവിന്റെ കാര്യത്തിൽ.. ഉരുട്ടുന്നതിനു മുന്നേ കയ്യിൽ എടുത്തു നോക്കുക, നെയ്യുടെ സാന്നിധ്യം ഉണ്ടെങ്കിൽ മാവ് ലഡ്ഡു ഉണ്ടാക്കാൻ തയ്യാറാണ്…

MENU

Comments are closed.