ഗ്രീൻ ആപ്പിൾ കൊണ്ട് അടിപൊളി അച്ചാർ ഉണ്ടാക്കാം…

ഗ്രീൻ ആപ്പിൾ അച്ചാർ ഉണ്ടാക്കാൻ; ആദ്യം തന്നെ വേണ്ടത് ആപ്പിൾ ആണ്… പിന്നെ കുറച്ച് വെളുത്തുള്ളി, ഇഞ്ചി, കുറച്ചു കറിവേപ്പിലയും, അല്പം നല്ലെണ്ണയും എടുക്കാം.. പിന്നീട് ആവശ്യമായ കടുക് ഉലുവ കായം വിനിഗർ എന്നിവയും… ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും എടുക്കാം…
4 ടേബിൾ സ്പൂൺ വെളുത്തുള്ളി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.. പിന്നീട് 4

ടേബിൾസ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞ് എടുക്കാം…
അച്ചാർ ഉണ്ടാക്കാനുള്ള പാത്രം ചൂടാക്കി എണ്ണ ഒഴിക്കാം.. കടുക് പൊട്ടിക്കാം.. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുള്ളി ഇട്ട് വഴറ്റി കൊടുക്കാം.. വെളുത്തുള്ളി ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റിയാൽ മതി… ഇനി ആണ് ഇഞ്ചി ചേർത്തു കൊടുക്കേണ്ടത്.. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂത്ത് വരുമ്പോൾ കറിവേപ്പിലയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും അല്പം മുളകുപൊടിയും ചേർത്ത് മൂപ്പിക്കാം… ഇതിലേക്ക് ആവശ്യമായ ഉപ്പു ചേർത്ത ശേഷം

അരിഞ്ഞു വെച്ചിരുന്ന ഗ്രീൻ ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് ഇളക്കി കൊടുക്കാം… ഇനി കായവും ഉലുവയും കടുകും പൊടിച്ചത് വിതറി വിനാഗിരിയും ഒഴിച്ച് ഇളക്കി വാങ്ങാം..ഉറപ്പായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഗ്രീൻ ആപ്പിൾ അച്ചാർ..ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൊള്ളു…

MENU

Comments are closed.