കിടിലൻ റവ ദോശ ഉണ്ടാക്കിയാലോ..

റവ ദോശ ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ : റവ, അരിപ്പൊടി, അല്പം മൈദ, രണ്ട് പച്ചമുളക്, ചെറിയ ഒരു കഷണം ഇഞ്ചിയും എടുക്കാം..ഇനി കുറച്ച് കറിവേപ്പില, കുരുമുളകുപൊടി, പിന്നെ ആവശ്യത്തിനു മല്ലിയിലയും അരിഞ്ഞ് എടുക്കാം.. ഇനി ഒരു സവാളയും ഉപ്പും എടുക്കാം..
ആദ്യം സവാള പൊടിയായി അരിഞ്ഞ ശേഷം മാറ്റിവയ്ക്കാം.. പച്ചമുളകും ഇഞ്ചിയും ഇതുപോലെ അരിഞ്ഞു വയ്ക്കാം.. ഇനി ഒരു ബൗളിലേക്ക് ഒരു

കപ്പ് റവയും അതേ അളവിൽ ഒരു കപ്പ് അരിപ്പൊടിയും കാൽ കപ്പ് മൈദയും എടുത്ത്, ഒന്നിച്ച ഇളക്കാം.. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ചു യോജിപ്പിക്കാം.. ഇനി അരിഞ്ഞു വെച്ചിരുന്ന ഇഞ്ചി പച്ചമുളക് സവാള എന്നിവയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്ത് അൽപസമയം മാറ്റിവയ്ക്കാം.. ഈ മാവ് മോരും വെള്ളത്തെ പോലെ ലൂസ് ആയിരിക്കണം..മാവ് ഉണ്ടാക്കി ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് ഒരു പാൻ, ചൂടാക്കി അതിലേക്ക് എണ്ണ തടവിയ ശേഷം

മാവൊഴിച്ച് ഒരു സ്റ്റീൽ പിഞ്ഞാണം കൊണ്ട് പരത്തി കൊടുക്കാം… ദോശ നന്നായി ചൂടായി മൊരിഞ്ഞു വരുമ്പോൾ സൈഡിലൂടെ അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം.. അങ്ങനെ അടിപൊളി റവ ദോശ തയ്യാറാണ്… ഇത് ചമ്മന്തിപൊടിക്ക് ഒപ്പം അല്ലെങ്കിൽ തേങ്ങാച്ചട്ണി യോടൊപ്പമോ കഴിക്കാം..ഇനി കറി ഇല്ലേലും കഴിക്കാട്ട.. ചൂടോടെ കഴിക്കുന്നത് ആയിരിക്കും ഉത്തമം…

MENU

Comments are closed.