തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. കുറുപ്പിനെ കുറിച്ച് ദുൽഖർ സൽമാൻ മനസ്സുതുറക്കുന്നു.

മലയാള സിനിമ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കഥ പറയുന്ന ചിത്രത്തിൽ കുറുപ്പ് ആയി വേഷമിടുന്നത് ദുൽഖർ സൽമാനാണ്. നിരവധി വിവാദങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും ഒടുവിലാണ് കുറുപ്പ് എന്ന സിനിമ യാഥാർത്ഥ്യമാകാൻ പോകുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കുറുപ്പ് എന്ന സിനിമയെക്കുറിച്ച് പ്രചരിച്ച ഒരു വാർത്ത വൈറലായിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് വിളിക്കപ്പെടുന്ന നായകൻ പൃഥ്വിരാജ് സുകുമാരൻ കുറുപ്പ് എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ എത്തുന്നു എന്നായിരുന്നു വാർത്ത.

നിരവധി ഓൺലൈൻ ചാനലുകളും ട്രോൾ പേജുകളും ഈ വാർത്ത ഏറ്റെടുത്തു. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥയുമായി രംഗത്തു വന്നിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. മലയാളികൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു സിനിമയായിരിക്കും കുറുപ്പ് എന്നും, ഈ സിനിമയെ പറ്റി പ്രചരിക്കുന്ന വ്യക്തമായ വാർത്തകൾ തെറ്റാണെന്നും ദുൽഖർ പറയുന്നു. ദയവുചെയ്ത് ഇങ്ങനെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും അതിൽ വിശ്വസിക്കരുത് എന്നാണ് താരത്തിന് അഭ്യർത്ഥന. “കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ കാണുന്നത് പ്രോത്സാഹജനകമാണ്, കൂടാതെ ഉടൻ തന്നെ സിനിമ നിങ്ങൾക്ക് എത്തിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾ എല്ലാവരും സിനിമ കാണുകയും കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യും. എന്നിരുന്നാലും, ഇപ്പോൾ പ്രചരിക്കുന്നതെന്തും ശരിയല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്താൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് പ്രതീക്ഷകൾ ഉണ്ടാകുന്നതും നമ്മൾ അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല.” ദുൽഖർ പറഞ്ഞു.
ദുൽഖറിനെയും പൃഥ്വിരാജിനെയും ആരാധകർ വലിയ ആവേശത്തിലായിരുന്നു ഈ വാർത്ത അറിഞ്ഞതിനുശേഷം. എന്നാൽ ദുൽഖറിന്റെ തുറന്നുപറച്ചിൽ ആരാധകരെ നിരാശപ്പെടുത്തി ഇരിക്കുകയാണ്.

MENU

Comments are closed.