ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞു നാഗചൈതന്യ.

തെലുങ്കിലെ ഏറ്റവും പ്രമുഖരായ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും ഇവർ ജീവിതത്തിൽ നിന്നും വേർപിരിയുകയാണെന്ന് വാർത്ത ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറംലോകമറിഞ്ഞത്. എന്നാൽ ഇതുവരെ താരങ്ങൾ ഒന്നും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല സാമന്തയുടെ ഇന്റർവ്യൂ യിലും മറ്റും ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ സമയമായിട്ടില്ല എന്ന് മാത്രമാണ് സാമന്ത പറഞ്ഞത്. ഇപ്പോഴിതാ ഫിലിം കമ്പനിയന് നൽകിയ അഭിമുഖത്തിൽ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നാഗചൈതന്യ.

താൻ സോഷ്യൽമീഡിയയിൽ അധികം ആക്ടീവ് അല്ല എന്നും വളരെ കുറച്ച് സമയം മാത്രമാണ് താൻ സമൂഹമാധ്യമങ്ങളിൽ സമയം ചിലവിടാൻ ഉള്ളൂ എന്നും നാഗചൈതന്യ പറയുന്നു. കോവിഡിനു മുമ്പ് താൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആയ ആളാണെന്നു എന്നാൽ ഇപ്പോൾ തീരെ ആക്ടീവ് അല്ല എന്ന് താരം പറഞ്ഞു.ഇപ്പോൾ തന്നെ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ വരുന്ന വാർത്തകൾ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട് എന്ന് എന്നാൽ ഇതുവരെ അത് എത്രത്തോളം യാഥാസ്ഥികത ഉള്ളതാണെന്ന് ചിന്തിച്ചിട്ടില്ല എന്നുമാണ് നാഗചൈതന്യ പറഞ്ഞത്.

നാഗ ചൈതന്യയുടെ ഇന്റർവ്യൂ കാണുമ്പോൾ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നകാര്യം തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത് കാരണം ഇരുവരും സമൂഹമാധ്യമങ്ങളിൽ തങ്ങൾക്കെതിരെയുള്ള വാർത്തകളെ കുറിച്ച് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല കൂടാതെ ഇരുവരുടെയും ഇന്റർവ്യൂ കളിലും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ രണ്ടുപേരും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകും എന്നാണ് പ്രതീക്ഷ.

MENU

Comments are closed.