ചിക്കൻ വിഭവങ്ങളിലെ കില്ലാടി – ചിക്കൻ പെരട്ട്..

ചിക്കൻ പെരട്ട് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ചിക്കൻ, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടിയും എടുക്കാം… പിന്നീട് പൊതിനയില ഒരു കഷ്ണം ഇഞ്ചിയും അഞ്ചോ ആറോ വെളുത്തുള്ളി പച്ചമുളക് എന്നിവയും പിന്നീട് വെളിച്ചെണ്ണ കടുക് കറിവേപ്പില, ആവശ്യത്തിന് ഉപ്പും എടുത്താൽ നമുക്ക് ആരംഭിക്കാം….
അപ്പോൾ ആദ്യം ഡ്രസ് ചെയ്തെടുത്ത ചിക്കൻ ചെറിയ കഷണങ്ങളാക്കി കഴുകി എടുക്കാം… ഇതിനെ ഒരു പാത്രത്തിലേക്ക് ഇട്ട ശേഷം മൂന്ന്

ടിസ്‌ സ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും രണ്ട് സ്പൂൺ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഇളക്കി ചിക്കനിലേക്ക് യോജിപ്പിക്കാം… ഇനി ഇത് അൽപസമയം ഫ്രിഡ്ജിൽ വെക്കാം… ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി ചതച്ച് വെക്കാം… ഇനി ഒരു ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടായശേഷം ഒരുപിടി പൊതീന ഇല ചേർത്ത് വഴറ്റി എടുക്കാം… ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം ചതച്ചു വെച്ചിരുന്ന ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും ചേർക്കാം.. ഇനി ക്രഷ് ചെയ്ത പച്ചമുളകും ചേർത്ത് ഇളക്കാം.. കരിഞ്ഞു പോകാതെ ഇളക്കി കൊടുക്കുണേ… ഇതിലേക്ക് ഇനി നേരത്തെ മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ഇട്ടു കൊടുക്കാം… ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചേർക്കാം ചിക്കൻ നന്നായി ഇളക്കി അതിലെ വെള്ളം വറ്റിച്ച് ശേഷം അടച്ചുവെച്ച് വേവിക്കാം…

ഇനി വെന്ത് വന്ന ചിക്കൻനിലേക്ക് മൂന്ന് ടിസ്‌ സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും രണ്ട് ടിസ്‌ സ്പൂൺ ഗരം മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.. ഇനി അല്പം കൂടി എരുവിന് വേണ്ടി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കാം ചൂടായി വരുമ്പോൾ അല്പം മുളകുപൊടി ഇട്ട് ചൂടാക്കി ചിക്കൻ നിലേക്ക് ചേർക്കാം… അങ്ങനെ അടിപൊളി ചിക്കൻ പെരട്ട് തയ്യാറാണ് എല്ലാവരും ഉണ്ടാക്കി നോക്കണേ….

MENU

Comments are closed.