ചരിത്രം തേടി വയനാട്ടിലെ ഇടക്കൽ ഗുഹയിലേക്ക്…

അതിപ്രാചീന കേരള സമൂഹത്തിലെ മനുഷ്യരിലേക്കും ചരിത്രത്തിലേക്കും വെളിച്ചംവീശുന്ന ശില ലിഖിതങ്ങളുടെ അതി വിസ്മയ കാഴ്ചയാണ് ഇടയ്ക്കൽ ഗുഹ സമ്മാനിക്കുന്നത്… സമുദ്രനിരപ്പിൽ നിന്നും 4000 അടി മുകളിലാണ് ഈ ഗുഹ ഉള്ളത്… രണ്ടു പാറകൾ ഒരുമിച്ച് നിൽക്കുന്നു(ഒന്നിനെ ഇടയിലേക്ക് മറ്റൊന്ന്)… സുൽത്താൻ ബത്തേരിയിൽ നിന്ന് 12

കിലോമീറ്റർ സഞ്ചരിച്ചാൽ ഇടയ്ക്കൽ ഗുഹയിൽ എത്താം.. കൽപ്പറ്റയിൽ നിന്നും 25 കിലോമീറ്ററുമാണ് ഇങ്ങോട്ടേക്ക് ഉള്ളത്…വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഉച്ചയോടെ ആണ് ഇടയ്ക്കൽ ഗുഹയുടെ പരിസരത്ത് എത്തിയത്.. പാർക്കിങ് ഏരിയയിൽ വണ്ടി ഒതുക്കിയ ശേഷം ടിക്കറ്റുകൾ വാങ്ങി.. പ്രധാന കവാടം കടന്ന് ഉള്ളിലേക്ക് കയറി, ഇങ്ങോട്ടേക്ക് ഉള്ള വഴി വലിയ മരങ്ങളുടെയും

മറ്റ് സസ്യങ്ങളുടെയും എല്ലാം ഇടയിലൂടെ ടൈൽ വിരിച്ച വഴിയിലൂടെയാണ്… ഈ ടൈൽ വിരിച്ച വഴി വന്ന് അവസാനിക്കുന്നത് രണ്ട് വലിയ പാറകളുടെ ചുവട്ടിലാണ്.. പറയുമ്പോൾ ഇമാജിൻ ചെയ്യാൻ കഴിയാത്ത അത്ര വലുതാണ് ഇടയ്ക്കൽ ഗുഹ,. ഗുഹയിലേക്ക് ഇനിയും ധാരാളം നട കയറാൻ ഉണ്ട്..എണ്ണി തീർക്കാനാവാത്ത നാടകൾക്ക് മുൻപേയുള്ള ഒരു ട്രയൽ എന്ന രീതിയിൽ പാറകൾ അടുക്കി നിർമ്മിച്ച പത്തോ പന്ത്രണ്ടോ നടകൾ ഇവിടെ കാണാം.. ഈ നടക്ക് അരികിലായി അത്ര വലുതല്ലാത്ത എന്നാൽ അത്ര ചെറുതുമല്ലാത്ത ചില പാറകൾ കാണാം.. ഇവിടെ നിന്നു പുറകോട്ടു നോക്കിയാൽ നടന്നുവന്ന ടൈൽ പാകിയ നടപ്പാത കാണാമായിരുന്നു… പാറ കൊണ്ട് ഉണ്ടാക്കിയ നടക്കല്ല് കയറിച്ചെല്ലുന്നത് ഇരുമ്പുകൊണ്ടുള്ള

കൈ വിരിയും ഒന്നര മീറ്റർ വീതിയുള്ള നടയിലേക്ക് ആണ്… ആദ്യത്തെ നടയിൽ നിന്ന് തന്നെ മുകളിലേക്ക് നോക്കി, ഭീമാകാരമായ ഇടയ്ക്കൽ ഗുഹയെ നോക്കി ഒരു ദീർഘനിശ്വാസത്തോടെ ആണ് മുകളിലേക്ക് കയറിയത്… ഇതിൻറെ വലുപ്പം കണ്ടോ ആകാരം കണ്ടോ പേടിച്ചതല്ല.. എത്ര ആളുകൾ വന്നു കണ്ടു പോയ ഏകദേശം 6000 വർഷത്തോളം പഴക്കമുള്ള ഈ ഗുഹയിൽ ഞാനും എത്തിയല്ലോ എന്ന് ആയിരുന്നു എൻറെ നിശ്വാസം… ഈ നടകൾ കയറി ചെല്ലുന്നത് വലിയ ഒരു വിടവിലേക്ക് ആണ്.. രണ്ട് പാറകൾ തമ്മിൽ തമ്മിൽ ചാഞ്ഞുനിൽക്കുന്ന അത്യപൂർവ്വ വിസ്മയത്തിന് ഇടയിലുള്ള വിടവ് നമ്മുടെ

ചിന്തകൾക്ക് ഇതുമായി അജഗജാന്തരം വ്യത്യാസമുണ്ടാകാം… അങ്ങനെ ഇവിടെ കാണാനായി മുന്നോട്ട് നടന്നു. ഇവിടെ നേരത്തെ സൂചിപ്പിച്ചതുപോലെ പാറകളിൽ മനുഷ്യരൂപങ്ങൾ, മൃഗങ്ങളുടെ ചിത്രങ്ങൾ, കൂടാതെ ജാമിതീയ രൂപങ്ങൾ പിന്നെ പറയപ്പെടാത്ത ഒട്ടനവധി ശിലാ ലിഖിതങ്ങളും കാണാം…ഇവിടെ പ്രാചീന കേരള സമൂഹം കടന്നുവന്ന വഴികൾ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു… ഇവരുടെ ജീവിതശൈലിയും സാംസ്കാരിക പ്രത്യേകതകളും അധികാര ശൈലിയും എല്ലാം ഈ ശിലാലിഖിതങ്ങളിൽ നിന്നുതന്നെ

മനസ്സിലാക്കാവുന്നതാണ്.. അന്നത്തെ കാലത്തെ ആളുകളുടെ വിനിമയ ഭാഷ ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.. ചരിത്ര അന്വേഷകർക്കും ഗവേഷകർക്കും തീർച്ചയായും എങ്ങോട്ടേക്ക് ഉള്ള യാത്ര ഒരു മുതൽ കൂട്ട് ആയിരിക്കും…ഇവിടെ ഉള്ള പ്രകൃതി ഭംഗിയും അതി മനോഹരമാണ്.. തീർച്ചയായും എല്ലാവരും ഇങ്ങോട്ടേക്ക് ഒരു യാത്ര നടത്തേണ്ടതാണ്…

MENU

Comments are closed.