വായിൽ കപ്പൽ ഓടിക്കുന്ന തേൻനെല്ലിക്ക ഉണ്ടാക്കാം…

അടിപൊളി തേൻ നെല്ലിക്ക ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: നെല്ലിക്കയും ശർക്കരയും പിന്നെ തേനും…ഇതൊക്കെ
ഇഷ്ടമുള്ളത്രേം എടുക്കാവുന്നത് കൊണ്ട് അളവ് ഒന്നും പറയുന്നില്ല.. ആവശ്യമുള്ള നെല്ലിക്ക എടുത്തു വൃത്തിയായി കഴുകിയെടുക്കാം.. ഇനി വെള്ളം മാറിയതിനുശേഷം ഒരു ഫോർക്ക് കൊണ്ട് നെല്ലിക്ക തുളയ്ക്കാം.. ഇനി ഇതിനെ ആവിയിൽ പുഴുങ്ങി എടുക്കാം…ആവിയിൽ ഇഡ്ഡലി പുഴുങ്ങും പോലെ അപ്പച്ചെമ്പിൽ ഇട്ട് വേവിക്കാം, അത്

അത്രേ ഉള്ളു..ഇനി ഇതിനെ വൃത്തിയുള്ള ഒരു തുണി യിലേക്ക് മാറ്റിയതിനുശേഷം അധികം നനവിനെ തുടച്ചുമാറ്റാം.. ഇനി ഒരു ഗ്ലാസിൻറെ പാത്രത്തിലേക്ക് ശർക്കര പൊടിച്ച് നിരത്താം… ഇതിലേക്ക് (മുകളിൽ) ഇനി പുഴുങ്ങിയ നെല്ലിക്കയും നിരത്തി വെക്കാം.. ഇനി തേനും ഒഴിച്ച് നന്നായി കെട്ടിവയ്ക്കാം.. തുണി വെച്ചുവേണം

കെട്ടാൻ.. ഇതിനു മുകളിലായി ഭരണിയുടെ അടപ്പും വെക്കണം…ഇടക്ക് ആവേശം കൂടി തുറന്ന് നോക്കാരുതെ…. 15/20 ദിവസം കഴിയുമ്പോൾ ഇതിനെ തുറന്ന് ഒരു മരത്തടി കൊണ്ട് ഇളക്കി, വീണ്ടും കെട്ടി മൂടിവയ്ക്കുക.. ഇനി അടുത്ത പതിനഞ്ചാമത്തെ ദിവസം ഉപയോഗിക്കാവുന്നതാണ്..മൊത്തം 45 ദിവസം കാത്തിരിക്കേണ്ടി വരും കേട്ടോ..

MENU

Comments are closed.