മലയാളത്തിന്റെ ഈ സൂപ്പർതാരങ്ങൾ ആരൊക്കെയാണെന്ന് അറിയാമോ?

താര പുത്രന്മാരായ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരാണ്. മലയാള സിനിമാ മേഖലയിൽ ചരിത്രമായ മമ്മൂട്ടിയുടെയും മോഹൻലാലിനെയും മക്കൾ എന്നതിലുപരി മലയാളസിനിമയിൽ തങ്ങളുടെ സിനിമയിൽ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിച്ച നായകന്മാർ എന്ന നിലയിലാണ് ആരാധകർ ഇവരെ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദം ഉണ്ട് എന്ന് എല്ലാവർക്കും അറിയാം എങ്കിലും ചെറുപ്പം മുതലേ ഇവർ കൂട്ടുകാരായിരുന്നു എന്ന് പലരും മനസ്സിലാക്കുന്നത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്ന ഒരു ചിത്രത്തിലൂടെയാണ്.


മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വളരെ അപൂർവമായാണ് ആരാധകർക്ക് ലഭിക്കാനുള്ളത്. അത് ആരെങ്കിലും പോസ്റ്റ് ചെയ്ത ഉടനെ തന്നെ വൈറലാവുകയാണ് പതിവ്. ദുൽഖർ സൽമാൻ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതുകൊണ്ടും പരിപാടികളിൽ പങ്കെടുക്കുന്നത് കൊണ്ടും ആരാധകർക്ക് ഒരുപാട് ഫോട്ടോകൾ ലഭിക്കാറുണ്ട്.. എന്നാൽ വ്യത്യസ്തമായി വളരെ സ്വകാര്യമായ ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാൽ ക്യാമറ കണ്ണുകളിൽ നിന്നും മാറി നിൽക്കാൻ ആണ് പതിവ്. അതുകൊണ്ടുതന്നെ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് വർഷങ്ങൾക്കു മുൻപ് ദുൽഖറും പ്രണവും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോയാണ്.

വർഷങ്ങൾക്കു മുൻപ് കുട്ടിക്കാലത്ത് ഒരു താരവിവാഹത്തിന് ഇടയിൽ എടുത്ത ഫോട്ടോയാണ് ഇത്.കൊച്ചു പയ്യൻ ആയ പ്രണവിനെ നോക്കിയിരിക്കുന്ന ദുൽഖർ. നിഷ്കളങ്കമായ പ്രണവിനെ ചിരിയും ദുൽഖറിന്റെ നോട്ടവും എല്ലാം ആരാധകർ വളരെയധികം ഇഷ്ടമായി. ഏതു താര വിവാഹത്തിന് ഇടയിൽ എടുത്ത ചിത്രമാണ് ഇതെന്ന് വ്യക്തമായിട്ടില്ല. ചിത്രത്തിൽ ഇവർക്കു പുറകിൽ മലയാള സിനിമയിലെ മുൻകാല ചില നടിമാരെയും കാണാം. ലാലേട്ടനും മമ്മൂക്കയും പോലെതന്നെ ദുൽഖറും പ്രണവും അടുത്ത സുഹൃത്തുക്കളാണ് എന്നറിഞ്ഞ് സന്തോഷത്തിലാണ് ആരാധകർ.

MENU

Comments are closed.