കേരളത്തിൻറെ സ്വന്തം നാടൻ കടല കറി ഉണ്ടാക്കാം..

കടലക്കറി ഉണ്ടാക്കാൻ ആവശ്യം ഉള്ള സാധനങ്ങൾ: കടല, ചുവന്നുള്ളി, സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ഇനി കുറച്ച് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവയും പിന്നെ കുറച്ച് ഗരംമസാലപ്പൊടിയും ഉപ്പും കുറച്ച് കടുകും എടുക്കാം…
മൂന്ന് വലിയ സവാള നീളത്തിൽ കീറി എടുക്കാം… തക്കാളി ചെറുതാക്കി മുറിക്കുക, പച്ചമുളകും നീളത്തിൽ കീറി വയ്ക്കണം.. അല്പം ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കി എടുക്കാം..

കടല ആറ് മണിക്കൂറെങ്കിലും വെള്ളത്തിലിട്ട് വെച്ചതിനുശേഷം കറി ഉണ്ടാക്കാം…
നന്നായി കുതിർന്ന കടല കുക്കറിൽ ഇട്ട് വേവിച്ച് എടുക്കണം..കടല വേവിക്കാൻ വെക്കുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം, കൂടാതെ നീളത്തിൽ കീറി വെച്ച പച്ചമുളകും അരക്കപ്പ് ചുവന്നുള്ളിയും ഇടാം.. ഇനി ഒരു വേറൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ..പിന്നീട് കറിവേപ്പില ഇട്ടുകൊടുക്കാം.. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു വഴറ്റണം… ഒരു നുള്ള് ഉപ്പ് ചേർക്കാം സവാള വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം… ഇനി രണ്ട്

ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ ഗരം മസാലയും ചേർത്ത് മൂപ്പിക്കുക.. ഇനിയാണ് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കേണ്ടത്.. തക്കാളി നന്നായി വാടി വരുമ്പോഴേക്ക് കടല വെന്ത് വന്നിട്ടുണ്ടാകും.. ഈ കടലയെ മസാല ഉള്ള പാത്രത്തിലേക്ക് ചേർക്കാം… നന്നായി ഇളക്കിയ ശേഷം അൽപസമയം മസാല പിടിക്കാനായി മൂടിവച്ച് വേവിക്കാം..ചെറിയ തീയിൽ തിളപ്പിക്കാം.. ചാറ് അധികമുണ്ടെങ്കിൽ വറ്റിച്ച് എടുക്കാം.. അങ്ങനെ അടിപൊളി നാടൻ കടല കറി തയ്യാർ ആണല്ലോ…

MENU

Comments are closed.