നാലു മണി പലഹാരം വെറയിറ്റി ആക്കാൻ മൈസൂർ ബോണ്ട ഉണ്ടാക്കാം…

മൈസൂർ ബോണ്ട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: മൈദ, പച്ചമുളക്, ഇഞ്ചി, ബേക്കിംഗ് സോഡാ, ഉപ്പും ആവശ്യത്തിന് വെള്ളവും എടുക്കാം… ഇനി വേണ്ടത് കുറച്ച് പുളിയുള്ള തൈരും ജീരകവും ആണ്..ഇനി കാൽ കപ്പ് അരിപ്പൊടി എടുക്കാം, അല്ലെങ്കിൽ ചിരകിയ തേങ്ങ എടുത്താലും മതി…
ആവശ്യമുള്ളതെല്ലാം എടുത്ത സ്ഥിതിക്ക് നമുക്ക് ആരംഭിക്കാം… ആദ്യം തന്നെ 200 ഗ്രാം മൈദയിലേക്ക് അരിപ്പൊടി അല്ലെങ്കിൽ

ചിരകിയ തേങ്ങ ചേർക്കാം… നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു ടീസ്പൂൺ ജീരകവും അരിഞ്ഞുവച്ച രണ്ട് പച്ചമുളകും ചേർക്കാം (പച്ചമുളകിന്റെ എണ്ണം ആവശ്യമെങ്കിൽ കൂട്ടാം)… ഇനി ചെറുതായി അരിഞ്ഞുവെച്ച അരടീസ്പൂൺ ഇഞ്ചി, മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.. ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്കുമല്ലോ.. ഇതിലേക്ക് 120

ഗ്രാം പുളിയുള്ള തൈര് ചേർത്ത് മിക്സ് ചെയ്യാം.. മാവ് ഇപ്പോഴും ഡ്രൈ ആയി ആയിരിക്കും ഇരിക്കുന്നത്..അപ്പോൾ ഇനി, ഇതിലേക്ക് വെള്ളം ചേർത്ത് ചപ്പാത്തി മാവിനെക്കാളും ലൂസ് ആയ രൂപത്തിൽ ആക്കി എടുക്കാം..മാവ് സെറ്റ് ആകുന്നതിനു അരമണിക്കൂർ മാറ്റി വെക്കാം.. ഇനി ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് തിളച്ചുവരുമ്പോൾ അതിലേക്ക് ചെറിയ നാരങ്ങാ വലുപ്പത്തിൽ മാവ് ഒഴിച്ച് മുക്കി പൊരിച്ചെടുക്കാം… അങ്ങനെ രുചികരമായ മൈസൂർ ബോണ്ട തയ്യാറാണ്.. എല്ലാവരും ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കണേ…

MENU

Comments are closed.