തട്ടുകട സ്പെഷ്യൽ മുട്ട ബജിയും മുളക് ബജിയും ഉണ്ടാക്കാം…

മുളകു ബജി ഉണ്ടാക്കാൻ ആവിശ്യമുള്ളത് ബജി മുളകും, കടലമാവും, അല്പം മുളകുപൊടിയും, പിന്നെ കുറച്ച് മഞ്ഞൾപൊടി കായപ്പൊടിയും കുറച്ച് ഉപ്പും… വെള്ളവും…. വറുക്കാൻ ആവശ്യമുള്ള വെളിച്ചെണ്ണയും വേണം.. കടലമാവ് മുളകിന്റെ എണ്ണമനുസരിച്ച് എടുക്കാം… ആവശ്യമുള്ള ഉപ്പും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു നുള്ളു മഞ്ഞൾപൊടിയും ഇട്ടശേഷം നല്ലപോലെ ഇളക്കി വളരെ കുറച്ച് വെള്ളം ഒഴിച്ച് (ഒത്തിരി കട്ടി ആക്കണ്ട) മാവ് തയ്യാറാക്കാം…

ഇനിയൊരു ചാട്ടി ചൂടാക്കി ആവശ്യമായ എണ്ണയൊഴിച്ച് തിളപ്പിക്കാം… ഇതിലേക്ക് നീളത്തിൽ കീറിയ ബജിമുളക് മുക്കി എണ്ണയിൽ പൊരിച്ച് കോരാം.. മുളക് ചമ്മന്തി ഓ ടൊമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിയ്ക്കാം…
ഇനി മുട്ടബജി ഉണ്ടാക്കാനായി ആയി പുഴുങ്ങിയ

മുട്ട എടുക്കാം., തോല് പൊളിച്ച് നീളത്തിൽ കീറി രണ്ട് ആക്കി വെക്കാം. ഇനി അൽപം കടലമാവും ഒരു ടീസ്പൂൺ മുളകുപൊടിയും കായവും ചേർത്ത് വെള്ളത്തോടൊപ്പം മിക്സ് ചെയ്തു എടുക്കാം… ശേഷം പുഴുങ്ങിയ മുട്ട ഈ മാവിൽ മുക്കി എണ്ണയിൽ പൊരിച്ച് എടുക്കാം.. മുട്ട ബജി ഉണ്ടാക്കുമ്പോൾ തീകുറച്ച് വയ്ക്കാൻ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ മുട്ട പൊട്ടി പോകും…മുട്ട കീറാണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..കാട മുട്ട ഒക്കെ മുഴുവൻ ആയി ഉപഗോഗിക്കുന്നതാണ്…

MENU

Comments are closed.