ലോകം ചുറ്റി സഞ്ചരിക്കാൻ ഒരുങ്ങി അജിത്. ആഘോഷമാക്കി ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട തമിഴ് നടനാണ് അജിത്ത്.തല എന്ന പേരിൽ അറിയപ്പെടുന്ന അജിത്ത് ഒരു ബൈക്ക് യാത്ര ഇഷ്ടപ്പെടുന്ന ആള് കൂടെയാണെന്ന് മുൻപേ തന്നെ തുറന്നു പറഞ്ഞതാണ്. അദ്ദേഹത്തിന് വിവിധ മോഡലുകൾ നിറഞ്ഞ ഗാരേജ് ഉണ്ട്. സമയം കിട്ടുമ്പോഴെല്ലാം, താരം തന്റെ സ്പോർട്സ് ബൈക്കുകൾ സവാരിക്ക് എടുക്കുന്നത് പതിവാണ്. ഈയിടെ, ലോകപ്രശസ്തയായ വനിതാ ബൈക്ക് യാത്രക്കാരിയയ മാരൽ യാസാർലുവിനെ കണ്ടിരുന്നു. ലോകം ചുറ്റി ബൈക്കിൽ ലൂടെ സഞ്ചരിച്ച വനിതയാണ് അവർ. അവരുടെ അനുഭവങ്ങൾ അറിയാനും ലോകമെമ്പാടുമുള്ള തന്റെ ഭാവി യാത്രകൾക്കുള്ള നിർദ്ദേശങ്ങൾ തേടാനും ആണ് അജിത് മാരൽ യാസാർലുവിനെ കണ്ടത്.

റിപ്പോർട്ടുകൾ അനുസരിച്ച്, തല അജിത്ത് തന്റെ ബൈക്കിൽ ലോക പര്യടനം നടത്താൻ പദ്ധതിയിടുന്നു, അതിനാൽ ആവശ്യമായ എല്ലാ ഉപദേശങ്ങൾക്കുമായി അദ്ദേഹം മാരലിനെ കണ്ടു. അജിത്തിന്റെ മാനേജർ നടന്റെയും മറാലിന്റെയും ഒരു ഫോട്ടോ പങ്കിട്ട് എഴുതി, “മാരൽ യാസർലൂവിനൊപ്പം. മാരൽ ഒരു മോട്ടോർ സൈക്കിളിൽ ലോകമെമ്പാടും ഒറ്റയ്ക്ക് സഞ്ചരിച്ച വനിതയാണ്.അവൾ 7 ഭൂഖണ്ഡങ്ങളും 64 രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചു. അവളുടെ അനുഭവങ്ങൾ അറിയാൻ ഡൽഹിയിൽ അവളെ കണ്ടു.

വരാനിരിക്കുന്ന ഭാവിയിൽ ലോകമെമ്പാടുമുള്ള അജിത്തിന്റെ മോട്ടോർസൈക്കിൾ ടൂർ ആസൂത്രണം ചെയ്യാൻ അവളുടെ നിർദ്ദേശങ്ങൾ തേടി യാണ് എത്തിയത്.അജിത്തിന്റെ തീരുമാനങ്ങളെല്ലാം ആരാധകർക്ക് ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു താരം തന്റെ സെലിബ്രിറ്റി ജീവിതങ്ങൾക്ക് ഇടയിൽ നിന്ന് മാറി ലോകമെമ്പാടും സഞ്ചരിക്കാനുള്ള തീരുമാനമെടുക്കുന്നത്.

MENU

Comments are closed.