സൈമയുടെ അവാർഡ് ഷോയിൽ പ്രാർത്ഥന തിളങ്ങിയത് പൂർണിമയുടെ ഡിസൈനിൽ.

മലയാളത്തിലെ താര ദമ്പതിമാരെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരജോഡി ആണ് പൂർണിമയും ഭർത്താവായ ഇന്ദ്രജിത്തും ഇരുവരുടെയും മക്കളായ പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയ പേജുകളിൽ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിൽ പൂർണ്ണമായും ആക്ടീവ് ആയ താരകുടുംബം തന്നെയാണ് ഇവരുടേത്. ഇവർ ഓരോ ചടങ്ങുകൾക്കും ധരിക്കുന്ന വസ്ത്രങ്ങൾക്ക് ഏറെ ആരാധകരുണ്ട്.

വിവാഹ ശേഷം സിനിമാ രംഗത്തു നിന്നും മാറി നിൽക്കുന്ന പൂർണിമ ഇന്ദ്രജിത്ത് അടുത്തിടെയാണ് വൈറസ് എന്ന സിനിമയിലൂടെ വീണ്ടും സിനിമയിൽ സജീവമാകുന്നത്. പൂർണിമ പ്രൊഫഷണലായി ഒരു ഡിസൈനർ ആയതു കൊണ്ട് തന്നെ പൂർണതയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന ആളുകൾക്ക് നിരവധി സ്റ്റൈലിലുള്ള വസ്ത്രങ്ങൾ ലഭിക്കാറുണ്ട്. തന്റെ കുടുംബത്തോടൊപ്പമുള്ള പല ചടങ്ങിലും പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആണ് കുടുംബാംഗങ്ങളെല്ലാം ധരിക്കാറുള്ളത്.

ഇപ്പോഴിതാ തന്റെ മകൾ പ്രാർത്ഥന സൈമ അവാർഡിൽ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയപ്പോൾ ധരിച്ച വസ്ത്രമാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. സൈനയുടെ വേദിയിൽ അഭിമാനത്തോടെ മകൻ നിൽക്കുമ്പോൾ ധരിച്ചിരിക്കുന്നത് അമ്മ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആണ്. മഞ്ഞ ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് പ്രാർത്ഥന നിൽക്കുന്നത് ഒരു ഫുൾ ഗൗൺ ധരിച്ചിരിക്കുന്ന പ്രാർത്ഥന അമ്മയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

MENU

Comments are closed.