അടിപൊളി റവ ഇഡ്ഡലി ഉണ്ടാക്കാം..

റവ ഇഡ്ഡലിക്ക് ആവശ്യമായ സാധനങ്ങൾ: റവ, തൈര്, പച്ചമുളക്, കുറച്ച് കടുക്, അൽപ്പം ഉഴുന്നുപരിപ്പും നെയ്യും ലേശം ജീരകവും പിന്നെ കുറച്ച് കായപ്പൊടി, ഇനി ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും എടുക്കാം…
റവ ആരോഗ്യം ദായകവും വളരെ ഉപകാരപ്രദവുമായ ഒരു ഭക്ഷ്യവസ്തുവാണ്… അപ്പോൾ ഇതിൻറെ ഗുണങ്ങൾ പലവിധത്തിൽ ഉപയോഗിക്കുക എന്നത് നമ്മളെ സംബന്ധിച്ച് ഒരു

വെല്ലുവിളി ആകാതിരിക്കാൻ ആണ് പല വിധത്തിലുള്ള ഭക്ഷണ രീതികൾ നമ്മൾ ട്രൈ ചെയ്യുന്നത്… പോരാത്തതിന് ഈ സ്ഥിര ആവർത്തനം ഒരു മടുപ്പ് ഉളവാക്കുന്നത് ആണല്ലോ…
അപ്പോൾ എങ്ങനെയാണ് റവ ഇഡലി തയ്യാറാക്കുന്നത് എന്ന് നോക്കാം… ആദ്യം ഒരു പാത്രത്തിലേക്ക് കാൽ കപ്പ് തൈര്, ഒരു കപ്പ് റവ, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നല്ലപോലെ ഇളക്കണം, ഇതിലേക്ക് അ ആവശ്യമായ വെള്ളം ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ ലൂസ് ആക്കി എടുക്കാം… ഇനി ഒരു പാനിലേക്ക് അല്പം എണ്ണ

ഒഴിച്ചശേഷം അര സ്പൂൺ കടുക്, പിന്നെ ഒരു സ്പൂൺ ഉഴുന്നുപരിപ്പും ചേർക്കാം.. ഇനി കുറച്ചു കറിവേപ്പിലയും ഒരു നുള്ള് കായ പൊടിയും പിന്നീട് പച്ചമുളകും മല്ലിയിലയും ചേർക്കാം… നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം… ഇനി മാവിലേക്ക് ഈ കൂട്ടിനെ ഒഴിക്കാം… നന്നായി ഇളക്കി യോജിപ്പിച്ചശേഷം അപ്പ ചെമ്പ് ചൂടാക്കി, വെള്ളം ഒഴിച്ച് ചൂടായശേഷം മാവ് ഒഴിച്ച തട്ടുകൾ നിരത്തി ആവി കയറ്റി വേവിച്ചെടുക്കാം… അങ്ങനെ രുചികരമായ റവ ഇഡലി തയ്യാറാണ്.. ആവിയിൽ വേവിച്ചെടുക്കുന്നത് ആയതുകൊണ്ട് വളരെ നല്ലതാണ്…

MENU

Comments are closed.