ആറടി പൊക്കത്തിൽ നമുക്കൊപ്പം നൃത്തംചെയ്യുന്ന പുൽമേട്ടിലൂടെ ഒരു യാത്ര – കൊടികുത്തിമല യിലേക്ക്..

മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി മല സമുദ്രനിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ ആണ്.. അമ്മിണികാടൻ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കുന്നാണ് ഇത്… മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് വെട്ടത്തൂരിൽ ആണ് ഈ മല ഉള്ളത്… ഇങ്ങോട്ടേക്ക് ഉള്ള ഒരു ദിവസത്തെ യാത്ര ഒരിക്കലും നഷ്ടം ആയിരിക്കുകയില്ല, അത്ര മനോഹരമാണ് ഇവിടം… എന്തു ഉദ്ദേശിച്ചാണോ ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുന്നത് തീർച്ചയായും ആ കാര്യ നടപ്പിലാവും..ഒരു പുതുമ തേടി തീർച്ചയായും

ഇങ്ങോട്ടേക്ക് ഇറങ്ങി തിരിക്കാവുന്നതാണ്….. 91 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം വനം വകുപ്പിൻറെ മേൽനോട്ടത്തിലാണ്… പെരിന്തൽമണ്ണയിൽ നിന്ന് പത്ത് കിലോമീറ്ററാണ് കൊടികുത്തിമലയിലേക്ക് ഉള്ളത്…. രാവിലെ മലപ്പുറത്ത് നിന്നാണ് കൊടികുത്തി മലയിലേക്ക് പുറപ്പെട്ടത്.. പെരിന്തൽമണ്ണ റൂട്ട് എളുപ്പമാണെന്ന് കേട്ടതിനാൽ ആണ് ഈ വഴി സ്വീകരിച്ചത്..കേട്ടത് ശെരിയായിരുന്നു, എളുപ്പമുള്ള വഴിയായിരുന്നു.. മുക്കാൽ മണിക്കൂർകൊണ്ട് പെരിന്തൽമണ്ണയിലും പിന്നീട് അരമണിക്കൂറിനുള്ളിൽ കൊടികുത്തിമലയിലും എത്തി… വ്യത്യസ്ത തരം ഭൂപ്രകൃതി കൊടികുത്തിമലയുടെ പ്രത്യേകതയാണ്.. അല്പസമയം നിരന്ന പ്രദേശത്ത് കൂടെയും പിന്നീട് കല്ലുകൾ ഉള്ള കുത്തനെയുള്ള മലയിൽ കൂടെയും

ആണ് യാത്ര… പിന്നെ അവിടെ ഇവിടെ ആയി വലിയ പാറകളും പോരാത്തതിന് ധാരാളം പുല്ലുകളും കാണാം… ഇവിടെ ഏറ്റവും അധികമായി കാണാവുന്നത് പുല്ലുകൾ ആണ്… ഒരാൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു മുറ്റിനിൽക്കുന്ന സുന്ദരമായ കാഴ്ച… പ്രകൃതിയിലെ എല്ലാം എല്ലാം ഇവിടുത്തെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതാണ്..അതായത്‌ സസ്യലതാതികൾ, ഫലവൃക്ഷങ്ങൾ, മന്ദമാരുതൻ, മേഘ വൃഷ്ടി ഇങ്ങനെ എല്ലാം… നല്ല തണുപ്പായിരുന്നു ഇവിടെ വന്ന ഇറങ്ങിയപ്പോൾ…

മഴയ്ക്ക് അകമ്പടിയായി ചെറിയ ചാറ്റൽ മഴയും നല്ല കോടമഞ്ഞും ഉണ്ടായിരുന്നു.. ചാറ്റൽ മഴ പെയ്യുന്നതിനോടൊപ്പം കോടമഞ്ഞും കൂടിവന്നു..മഞ്ഞ് കൂടി അടുത്തുനിന്ന ആളെ കാണാൻ പോലും കഴിയാത്ത വിധം വന്നു… അൽപ്പസമയം കഴിഞ്ഞപ്പോൾ മഞ്ഞിന്റെ അതിപ്രസരം കുറയുകയും ഇതൊരു പുകയായി മാറുകയും ചെയ്യതു.. മലക്ക് മുകളിൽനിന്ന് നോക്കിയാൽ കയറ്റിറക്കങ്ങളും ചില ഒടിവുകളും ദൃശ്യമാകും… എല്ലായിടത്തും പച്ചവിരിച്ച സുന്ദരമായി ചെടികളും മരങ്ങളും ഉണ്ട് ചെറിയ

കുറ്റി ചെടികളെ പോലെ ആണ് താഴെയുള്ള വൻമരങ്ങൾ കാണാൻ സാധിക്കു… ഇവിടെ അത്ര വലുതല്ലാത്ത വാച്ച് ടവർ ഉണ്ട്…പ്രകൃതിയെ അടുത്തറിയാൻ തീർച്ചയായും ഇങ്ങോട്ടേക്ക് ഒരു യാത്രയാകാം…

MENU

Comments are closed.