കിടിലോസ്‌കി മോട്ടിചൂർ ലഡ്ഡു ഉണ്ടാക്കാം…

മോട്ടിചൂർ ലഡ്ഡു ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ കടലമാവ്, പഞ്ചസാര, ഏലക്ക, നെയ്യ്, ഇനി അല്പം ഫുഡ് കളറും വറുക്കാൻ ആവശ്യമുള്ള എണ്ണയും ഇഷ്ടമുള്ള അത്രയും അണ്ടിപ്പരിപ്പും എടുക്കാം..
ഇനി എങ്ങനെയാണ് ഈ സ്വാദിഷ്ഠമായ ലഡ്ഡു തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.. ആദ്യം ഒരു കപ്പ് കടല മാവിലേക്ക് ഒരു നുള്ള് ഫുഡ് കളർ ചേർക്കാം… ഇത് നന്നായി ഇളക്കിയ ശേഷം വെള്ളമൊഴിച്ച് കട്ടകൾ ഇല്ലാതെ മിക്സ് ചെയ്ത് എടുക്കാം.. മാവിന് അധികം കട്ടി വേണ്ട കേട്ടോ.. ഇനി എണ്ണ ചൂടാക്കിയശേഷം ഒരു കണ്ണാപ്പ പിടിച്ച് അതിലേക്ക് അല്പം മാവൊഴിച്ച് തട്ടി കൊടുത്ത് എണ്ണയിലേക്ക് ഡ്രോപ്പ് ആയിട്ട് വീഴ്ത്താം.. ഇങ്ങനെയാണ് ബൂന്ദി ഉണ്ടാക്കുന്നത്…ഇത്

എണ്ണയിൽ ഒരേ ഭാഗത്ത് തന്നെ വീഴാതെ തവി മാറ്റി മാറ്റി പിടിക്കുക… ഇത് ഒരു മിനിറ്റോളം വറുത്ത് എടുക്കാം… അധികം ക്രിസ്പി ആവേണ്ടത്തില്ല… ഇനി ഒരു പാത്രത്തിലേക്ക് 2 ഏലക്കയും മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് ചൂടാക്കാം.. ഇതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കുറുകി എടുക്കാം.. പഞ്ചസാര ചേർത്തതിനു ശേഷം തീ കുറച്ച് വയ്ക്കാൻ ശ്രദ്ധിക്കണം,.. പഞ്ചസാര പാനി കയ്യിൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥയിൽ ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ബൂന്ദി ഇട്ട് കൊടുക്കാം…ഇതിലേക്ക് ഒരു ടേബിൾ സ്പൂണ് നെയ്യും ഒഴിച്ച് നന്നായി ഇളക്കി കൊണ്ടേയിരിക്കുക.. ഇനി തീ അണച്ച് തണുക്കാനായി മാറ്റി വെക്കാം

..ശേഷം ബൂന്ദിയെ പഞ്ചസാര പാനിയിൽ നിന്ന് എടുത്തു അധികം ഉള്ള പാനി കളയാൻ ആയി ഒരു അരിപ്പ പാത്രത്തിൽ ഇട്ട് വെക്കാം…ശേഷം ഇതിനെ ആവിശ്യമുള്ള രൂപത്തില് ആക്കി എടുക്കാം…ശേഷം കശുവണ്ടി വെച്ച് അലങ്കരിച്ച് സെർവ് ചെയ്യാം…

MENU

Comments are closed.