അടിപൊളി ടേസ്റ്റിൽ വാഴക്കൂമ്പ് അല്ലെങ്കിൽ കൊടപ്പൻ തോരൻ ഉണ്ടാക്കാം…

കൊടപ്പൻ തോരൻ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കൊടപ്പൻ, ജീരകം, കുറച്ച് വെളുത്തുള്ളിയും, ആവശ്യമുള്ള പച്ചമുളകും അൽപം മഞ്ഞൾപ്പൊടിയും വേണം… പിന്നെ രണ്ട് വറ്റൽ മുളക്, ആവശ്യത്തിന് ഉപ്പ്, വെളിച്ചെണ്ണ എന്നിവയും എടുക്കാം.. ഇനി എങ്ങനെയാണ് ആണ് കൊടപ്പൻ തോരൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം…
ആദ്യം കൊടപ്പൻ അരിഞ്ഞു വെക്കണം.. കൊടപ്പന് പുറമേയുള്ള മൂന്നുനാല് പോളകൾ കളയാവുന്നതാണ്.. ഇനി ഇതിനെ നീളത്തിൽ കീറിയ ശേഷം വട്ടത്തിൽ അരിയാം…

ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി വയ്ക്കാം.. ഇനി പച്ചമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവയും മുറിച്ച് വയ്ക്കാം…ശേഷം ഒരു പാൻ ചൂടാക്കി ആക്കി ആവശ്യമുള്ള വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം.. പിന്നീട് വറ്റൽമുളകും, കറിവേപ്പിലയും ഇട്ടു കൊടുക്കാം.. ഇനി ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, ഇട്ട് വഴറ്റിയതിന് ശേഷം മുറിച്ചു വച്ചിരുന്ന വാഴക്കൂമ്പ് ചേർത്ത് നന്നായി ഇളക്കുക… വാഴക്കൂമ്പ്നും ചുവന്നുള്ളിക്കും ആവശ്യമായ ഉപ്പ് ചേർക്കാം..ഇനി

വേണമെങ്കിൽ അരിഞ്ഞ് വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് ഇളക്കി യോജിപ്പിച്ചശേഷം അല്പം വെള്ളത്തോടൊപ്പം അടച്ചുവെച്ച് വേവിക്കുക.. ഈ സമയം കൊണ്ട് അരമുറി തേങ്ങയും അല്പം ജീരകവും വെളുത്തുള്ളിയും അല്പം മഞ്ഞൾ പൊടിയും ചേർത്ത് അരയ്ച്ച് എടുക്കാം.. വാഴക്കൂമ്പ് പകുതി വേവാകുമ്പോൾ ഈ അരപ്പും ഇട്ട് മൂടി വെച്ച് മുഴുവൻ വേവ് ആക്കി എടുക്കാം… നന്നായി ഇളക്കി കുറച്ചു നേരം തുറന്ന് വെച്ച് ആവി കയറ്റാം.. അതിനുശേഷം തീയിൽ നിന്ന് വാങ്ങാം.. അങ്ങനെ

അടിപൊളി വാഴക്കൂമ്പ് തോരൻ തയ്യാറാണ്, ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ ഷുഗർ കൊളസ്ട്രോൾ എന്നിവയ്ക്കും ശുപാർശ ചെയ്യുന്നതാണ്.. അമിത വിഷം ഒന്നും ചേർക്കാതെ പറമ്പിൽ നിന്ന് കിട്ടുന്നതുകൊണ്ട് വിശ്വസിച്ച് കഴിക്കാം..

MENU

Comments are closed.