കേരളത്തിൻറെ സ്വന്തം ഊട്ടി – റാണിപുരം കണ്ടു വരാം..

ഒട്ടനവധി യാത്രികർ ദിനവും കയറി ഇറങ്ങുന്ന അതിമനോഹരമായ ഹിൽ വ്യൂ പോയിൻറ് ആണ് റാണിപുരം.. രണ്ടുമൂന്ന് മലകളും മലകളെ മൂടിയുള്ള മനോഹരമായ പുല്ലുകളും ഇടയ്ക്കിടെ വീശുന്ന ഇളംകാറ്റും ഇവയെല്ലാം യാത്രികരെ ഇങ്ങോട്ട് ആകർഷിക്കുന്നു… സ്വന്തം കാൽപാദങ്ങൾ കൊണ്ട് മലകളെ അടുത്തറിയാം എന്നതാണ് ഈ പ്രദേശത്തിന്റെ ഏറ്റവും മനോഹരമായ പ്രത്യേകത… മലമുകളിൽ നിന്നുള്ള ദൃശ്യം അതിപ്രഗൽഭനായ ഒരു ചിത്രകാരന്റെ ക്യാൻവാസിൽ വിരിഞ്ഞ സുന്ദര ചിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്…


കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ആണ് ഈ പ്രകൃതി സൗന്ദര്യത്തിന്റെ അത്യപൂർവ വിസ്മയം നിലകൊള്ളുന്നത്… കാസർഗോട്ടെ കാഞ്ഞങ്ങാട്ട് നിന്നാണ് ഞങ്ങൾ ഇന്നത്തെ യാത്ര ആരംഭിച്ചത്.. അതിരാവിലെ തന്നെ മല മുഴുവൻ കണ്ട് ഉച്ചയ്ക്ക് മുന്നേ തിരിച്ചുവരാൻ ആയിരുന്നു പ്ലാൻ, അങ്ങനെ വണ്ടിയുമെടുത്ത് റാണി പുറത്തേക്ക് തിരിച്ചു… കാഞ്ഞങ്ങാട്ടു നിന്നും 43 കിലോമീറ്റർ സഞ്ചരിച്ച് റാണിപുരത്ത് എത്തിയപ്പോഴേക്കും ഏഴര മണിയായി… ആറരയ്ക്ക് എത്തണം എന്ന് വിചാരിച്ച് പരിപാടി തുടങ്ങിയതായിരുന്നു എല്ലാം തയ്യാറാക്കി ഇറങ്ങി വന്നപ്പോഴേക്കും സമയം കുറെ കഴിഞ്ഞു (വീട്ടിൽ നിന്ന് ഇറങ്ങിയ കാര്യമാണ്)… റാണിപുരത്ത് എത്തിയപ്പോഴാണ് മറ്റൊരു കാര്യം

മനസ്സിലായത്, അതായത് എട്ടുമണി കഴിഞ്ഞ് ആണ് ഇങ്ങോട്ടേക്ക് ഉള്ള എൻട്രൻസ് എന്നത്.. അങ്ങനെ അധികം വൈകാതെതന്നെ പാർക്കിങ് ഏരിയയിൽ വണ്ടിയും പാർക്ക് ചെയ്തു ടിക്കറ്റും എടുത്തു സ്വപ്നസാക്ഷാത്കാരത്തിനായി കാട്കയറാൻ തുടങ്ങി.. റാണി പൂരത്തിന് തുടക്കത്തിൽ കുറച്ച് ഭാഗത്ത് വലിയ മരങ്ങൾ ഉള്ള കാടിനെ ഓർമിപ്പിക്കുന്ന ചുറ്റുപാടാണ് ഉള്ളത്… മരത്തിൻറെ വേരുകൾ മണ്ണിനു മുകളിൽ പൊങ്ങി നിൽക്കുന്നത് കാണാം.. ആകെ നമ്മുടെ കയ്യിൽ അല്പം വെള്ളവും കുടകളും മാത്രമാണ് ഉള്ളത്.. ഇതിലും അധികം സാധനങ്ങളുമായി ഈ മല കയറാൻ സാധിക്കുമെന്ന് തോന്നുന്നില്ല…കാരണം

അത്ര ദൂരം ഉണ്ട്..ഏകദേശം 2.30 കി.മി. ഉണ്ടേ…അങ്ങനെ അധികം വൈകാതെ തന്നെ വേരുകൾ പൊങ്ങിയ മര കാട്ടിൽനിന്നു മലയിലേക്ക് എത്തി… മലകയറാൻ സ്ഥിരമായി ഉപയോഗിച്ചു വരുന്ന തെളിഞ്ഞ വഴിയും; വഴിയുടെ അരികിൽ ആയി മലയെ ചുറ്റിയുള്ള പുല്ലുകളും ഉണ്ട്.. സ്ഥിരമായി ഉപയോഗിക്കുന്ന വഴി ആയതുകൊണ്ട്- വഴിയിൽ മാത്രം പുല്ലുകൾ ഒന്നും ഉണ്ടായിരുന്നില്ല… ഇടയ്ക്കിടെ ഇവിടെ ചെറിയ കാറ്റ് വീശുന്നുണ്ടായിരുന്നു… അതിരാവിലെയാണ് (8 മണി കഴിഞ്ഞ്) കേറിയത് എങ്കിലും, സമയം കഴിയുംതോറും വെയിലിന്റെ കാഠിന്യം കൂടി വന്നു…

ആദ്യത്തെ മല കയറിച്ചെന്നപ്പോൾ ഒരു വിശ്രമകേന്ദ്രം പോലെയുള്ള കുടിൽ കാണമായിരുന്നു.. ഈ കുടലിനെ ഉണങ്ങിയ ഇലകൾ കൊണ്ട് മൂടി ഇരിക്കുന്നു( മേൽക്കൂര).. അല്പസമയത്തെ വിശ്രമത്തിനു ശേഷം അടുത്ത മലയിലേക്ക് കയറി. ഇവിടെ നിന്നു നോക്കിയാൽ രണ്ടു വശത്തുമുള്ള വലിയ മലകളും ആദ്യം കയറിവന്ന മലയും അവിടത്തെ ചെറിയ കുടിലും കാണാം… ഇതുവരെ കയറിവന്നത് വലിയ മലകൾ അല്ലായിരുന്നെങ്കിലും കയ്യിൽ ഉണ്ടായിരുന്ന വെള്ളം ഏറെക്കുറെ കഴിഞ്ഞിരുന്നു.. എങ്കിലും യാത്ര അവസാനിപ്പിക്കാൻ തയ്യാറാകാത്ത ഞങ്ങളുടെ മനസ്സ് വീണ്ടും മുന്നോട്ടു നടന്നു.. രണ്ടാമത്തെ മലയിൽ നിന്നും താഴെ ഇറങ്ങി… മൂന്നാമത്തെ മലകാണാം മൂന്നാമത്തെ മലയുടെ സൈഡിൽ കൂടിയും മുകളിൽ കൂടിയും റാണിപുരം പോയിൻറ് ലേക്ക് പോകാം.. ഞങ്ങൾ തിരഞ്ഞെടുത്തത് സൈഡിലൂടെ ഉള്ള വഴി ആയിരുന്നു…. മലമുകളിൽ എത്തിയാൽ ഒന്ന് തണൽ കണ്ടുപിടിക്കാൻ തന്നെ കഷ്ടപ്പെടേണ്ടിവരും, കാരണം സ്ഥിരമായി ആളുകൾ നടക്കുന്ന വഴിയിൽ മരങ്ങൾ കാണുന്നില്ല.. ഇത് തണുപ്പില്ലാത്ത സമയം ആയതുകൊണ്ട് നല്ല ചൂട് അനുഭവിക്കേണ്ടതായി

വന്നു… അല്ലാത്തപക്ഷം ഇവിടെ തണുത്ത കാറ്റും മഞ്ഞും പോരാത്തതിന് അട്ടയും ഉണ്ടാകും.. മൂന്നാമത്തെ മലയുടെ സൈഡിൽ കൂടി നടന്നപ്പോൾ കാണാൻ വന്ന view പോയിന്റെ ലെ പാറകൾ വ്യക്തമായി കാണാം.
. പാറയിലേക്കുള്ള കയറ്റം അല്പം ദുഷ്കരമായിരുന്നു…ഉരുളൻ കല്ലുകളാണ് ഇവിടെ ഏറെയും.. ഇതുവരെ വന്നു പോയവർ എല്ലാം നടന്നു നടന്നു ഉലർത്തിയെടുത്തത് ആവണം.. അൽപ്പംകൂടി തണുപ്പും കാറ്റും എല്ലാം ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ.. എന്തായാലും ഇവിടുത്തെ കാഴ്ചകൾ അതിമനോഹരമാണ്.. പിന്നെ താഴെ ചെക്കിങ് എല്ലാം ഉള്ളതിനാൽ പ്ലാസ്റ്റിക്കുകൾ ഒന്നുമില്ലാതെ ഇവിടം സുന്ദരമായി ഇരിക്കുന്നു…ഇവിടെ മുഴുവൻ പച്ചപ്പ് ആണ്…സമുദ്ര നിരപ്പിൽ നിന്ന് 750 മീറ്റർ മുകളിൽ ആണ് ഈ പ്രദേശം… ഒരു അവസരം കിട്ടിയാൽ എല്ലാവരും തീർച്ചയായും എവിടെ സന്ദർശിക്കുമല്ലോ….

MENU

Comments are closed.