ആഘോഷവേളകൾക്ക് മാധുര്യം പകരാൻ ഉഗ്രൻ സേമിയ പായസം ഉണ്ടാക്കിയാലോ..

സേമിയ പായസം ഉണ്ടാക്കാൻ ആവിശ്യമായ സാധനങ്ങൾ: സേമിയ ഒരു കപ്പ്, പാൽ ഒരു ലിറ്റർ, നെയ്യ് രണ്ട് ടേബിൾ സ്പൂണ്, കണ്ടെൻസ്ഡ് മിൽക്ക്, കുറച്ച് ഏലക്ക, ഇനി ആവിശ്യത്തിന് കശുവണ്ടിയും മുന്തിരിയും എടുക്കാം..
ആവിശ്യമുള്ളത് എല്ലാം എടുത്ത സ്ഥിതിക്ക് നമ്മുക്ക് പായസം ഉണ്ടാക്കാൻ തുടങ്ങാം…ആദ്യം ഒരു പാൻ ചൂട് ആക്കാം..ഇതിലേക്ക് രണ്ട് ടേബിൾ സ്പൂണ് നെയ്യ് ഒഴിക്കാം.. ശേഷം കശുവണ്ടിയും ഉണക്കമുന്തിരിയും ഇതിലേക്ക് ഇട്ട് വറുത്ത് കോരി എടുക്കാം…ഇനി ഇതേ പാനിലേക്ക് ഒരു കപ്പ്

സേമിയ ഇട്ട് വറുത്ത് എടുക്കണം..ബ്രൗൺ കളർ ആകുമ്പോൾ മാറ്റാം.. ഇനി പായസം ഉണ്ടാക്കാൻ ഉള്ള പാത്രം ചൂട് ആക്കാം..ഇനി കുറച്ച് പാൽ ഒഴിച്ച് തിളപ്പിക്കാം..ഇതിലേക്ക് വറുത്ത് എടുത്ത സേമിയ ഇട്ട് ഇളക്കി വേവിക്കാം.. ഈ സമയത്ത്‌ തീ കുറച്ച് വെക്കണേ…സേമിയ വെന്ത് കഴിഞ്ഞ് ബാക്കി പാലു കൂടി ഒഴിച്ച് തിളപ്പിക്കാം..ഇനി 200 ഗ്രാം കണ്ടെൻസ്ഡ് മിൽക്ക് കുറച്ച് വെള്ളത്തിൽ ലയിപ്പിച്ച് ഒഴിക്കാം…കണ്ടെൻസ്ഡ് മിൽക്ക് അല്ലെങ്കിൽ ചൗവരി വെള്ളത്തിൽ കുതുർത്തി

വേവിച്ച് ചേർക്കാവുന്നതാണ്…..കണ്ടൻസ്ഡ് മിൽക്ക് ഒഴിച്ച ശേഷം പായസം നല്ല പോലെ ഇളക്കി കുറുകി വാങ്ങാം..ഇനി നേരത്തെ വറുത്ത് വെച്ചിരുന്ന കശുവണ്ടിയും മുന്തിരിയും ചേർത്ത് കൊടുക്കാം…ചൂട് ആറി കഴിഞ്ഞ് കഴിക്കാം…എല്ലാവർക്കും വളരെ പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന പായസം ആണ് സേമിയ പായസം..അപ്പോൾ ഇനി പെട്ടന്ന് ഒരു സന്തോഷ വേള വരുമ്പോൾ തീർച്ചയായും ഇത് ട്രൈ ചെയ്യുമല്ലോ…

MENU

Comments are closed.