വെജിറ്റേറിയൻസിനും നോൺവെജിറ്റേറിയൻസിനും ഒരേപോലെ ഇഷ്ടപ്പെടുന്ന വെജ് ബിരിയാണി ഉണ്ടാക്കാം..

വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, തക്കാളി, സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ക്യാരറ്റ്, ബീൻസ് എന്നിവയും. മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല എന്നിവയും എടുക്കാം… ഇനി ഏലക്ക പട്ട ഗ്രാമ്പൂ കുറച്ച് പെരുംജീരകം എന്നിവ എടുത്ത് വയ്ക്കാം. ആവശ്യമായ പുതിനയിലയും തേങ്ങാപ്പാലും ഉപ്പും എണ്ണയും നെയ്യും എടുക്കുമല്ലോ.. കുറച്ച് ഗ്രീൻ പീസ് വെള്ളത്തിൽ കുതിർത്തത് എടുക്കണം…
ബിരിയാണി ഉണ്ടാക്കുന്നതിന് മുൻപേ തന്നെ അരി കഴുകി വാരി വെള്ളത്തിൽ കുതിർത്ത് വെക്കുക…..

പിന്നീട് നല്ല കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക ഇതിലേക്ക് രണ്ട് സ്പൂൺ നെയ്യ് ഒഴിക്കാം., കൂടാതെ രണ്ട് സ്പൂൺ എണ്ണ കൂടി ഒഴിക്കാം,.. ഇത് ചൂടായി വരുമ്പോൾ പട്ട ഗ്രാമ്പൂ പെരുഞ്ചീരകം എന്നിവ പൊടിച്ച് ചേർക്കാം… ഇനി മുറിച്ചു വച്ചിരിക്കുന്ന ഒരു സവാളയും ഒരു തക്കാളിയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഇളക്കാം… നന്നായി മിക്സ് ചെയ്ത ശേഷം ബാക്കിയുള്ള വെജിറ്റബിൾസ് ചേർത്തിളക്കാം..

ഈ സമയത്ത് ഗ്രീൻപീസും ചേർക്കാം…ഇനി അല്പം മല്ലിയിലയും പുതിനയിലയും ചേർത്തശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക.. സവാളയും തക്കാളിയും മറ്റു പച്ചക്കറികളും വഴന്നതിനു ശേഷം അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളകുപൊടി, ഒരു സ്പൂൺ മല്ലി പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർക്കാം.. പൊടികൾ നന്നായി മൂത്തതിനുശേഷം വെള്ളത്തിൽ കുതുർത്തി വെച്ചിരുന്ന അരിയുടെ വെള്ളം വാർത്ത് കളഞ്ഞ ശേഷം ഈ പാനിലേക്ക് മാറ്റാം… ഒന്നരക്കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളവും അരക്കപ്പ് തേങ്ങാപ്പാലും ചേർത്ത് നന്നായി ഇളക്കി വേവിക്കാൻ വെക്കാം… തിളച്ചുവരുമ്പോൾ

ആവശ്യമുള്ള ഉപ്പ് ചേർക്കാം… പിന്നീട് ഒരു സ്പൂൺ ലെമൺ ജ്യൂസ് ചേർത്ത് അടച്ചു വച്ച് വെച്ച് അരിയെ വേവിക്കാം… അരി നന്നായി വെന്തു വന്നശേഷം നെയ്യ് തൂവി വിളമ്പാവുന്നതാണ്….

MENU

Comments are closed.