ചുവപ്പൻ കോട്ടയുടെ സൗന്ദര്യം തേടി ഡൽഹിക്ക്…

ഡൽഹിയിലെ ചാന്ദിനി ചൗക്ക് ലാണ് ഈ ചുവപ്പൻ കോട്ടയുടെ (ചെങ്കോട്ട/റെഡ് ഫോർട്ട്) സ്ഥാനം.. രണ്ടേക്കറോളം വിശാലമായി കിടക്കുന്ന ഈ സ്മാരകം പണികഴിപ്പിച്ചത് പതിനേഴാം നൂറ്റാണ്ടിൽ ആണത്രേ… മുഗൾ രാജഭരണ കാലത്ത് ഷാജഹാൻ ചക്രവർത്തി ആണ് ഇങ്ങനെയൊരു കോട്ട, ഉസ്താദ് അഹമ്മദ് ലാഹോറി എന്ന ആർക്കിടെക്ടിനെ കൊണ്ട് നിർമ്മിച്ചത്… എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും കോട്ടയുടെ ശക്തിയും സൗന്ദര്യവും യാതൊരു വ്യത്യാസവും ഇല്ലാതെ അങ്ങനെതന്നെ നിൽക്കുന്നു..


ഡൽഹിയിൽ എത്തിയതിനുശേഷം തിരക്കുകൾ എല്ലാം മാറ്റിവച്ച് ചുവപ്പൻ കോട്ട കാണാൻ ഇറങ്ങുകയായിരുന്നു… സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ത്രീ വർണ്ണ പതാക ഉയർത്തുന്ന ദൃശ്യങ്ങൾ പലപ്പോഴും ടെലിവിഷനിൽ കണ്ടിട്ടുണ്ട്.. ആദ്യമായി ഈ സ്മരകത്തെ നേരിട്ട് കാണാൻ പോകുന്നതിനുള്ള ത്രില്ലിൽ ആയിരുന്നു ഞാൻ..ഭർത്താവ് പലപ്പോഴായി കണ്ടിട്ടുള്ള ഇവിടുത്തെ കുറിച്ച് പല വീരവാദ കഥകളും കേട്ടിട്ടുള്ള എനിക്ക് ഇതൊരു പുത്തൻ അനുഭവമായിരുന്നു… ഇലാ- ഈ- മുഹല്ല എന്നാണ് ഈ കോട്ടയ്ക്ക് ഷാജഹാൻ ചക്രവർത്തി പേരിട്ടിരുന്നത്… കോട്ടയുടെ കിഴക്കുഭാഗത്തായി

യമുനാ നദി ഒഴുകുന്നു.. പടിഞ്ഞാറ് ലാഹോറി ഗേറ്റും ഏറ്റവും തെക്ക് ഡൽഹി ഗേറ്റും കാണാം.. ലാഹോറി ഗേറ്റിൽ എപ്പോഴും ഇന്ത്യൻ ത്രിവർണ്ണ പതാക പാറി പറക്കുന്നുണ്ടാകും… 1757 വരെ മുഗൾ ചക്രവർത്തിമാർ താമസിച്ചിരുന്നത് ഈ കോട്ടയിൽ ആയിരുന്നു.. പിന്നീട് ഇത് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും ചെയ്തു…
കോട്ടയുടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇടുക്കിനുള്ളിൽ ആണ് ലാഹോറി ഗേറ്റ് ഉള്ളത്… ഇതിനു മുകളിലുള്ള ഗോപുരവും 7 വെളുത്ത താഴിക കുടങ്ങളും നമ്മെ പെട്ടെന്ന് ആകൃഷ്ടരാകുന്നതാണ്…
ലഹോറി ഗെയ്റ്റ് കയറിച്ചെല്ലുമ്പോൾ ചപ്ത്ത ചൗക്ക് ആണ് കാണുന്നത്.. ഇതിൻറെ രണ്ടു

വശത്തുമായി ധാരാളം കടകൾ കാണാം.. മേൽക്കൂരയുള്ള ഉള്ള ചന്ത എന്നാണ് ചപ്ത ചൗക് എന്ന വാക്കിൻറെ അർത്ഥം… പതിനേഴാം നൂറ്റാണ്ടിൽ രാജാക്കന്മാർക്ക് വേണ്ട സാധനങ്ങൾ വിറ്റഴിച്ചിരുന്നത് ഈ ചന്തകളിൽ നിന്നായിരുന്നു… വസ്ത്രങ്ങൾ അലങ്കാരവസ്തുക്കൾ എന്നിങ്ങനെ പലവിധത്തിലുള്ള വസ്തുക്കളും ഇവിടെടെ വിൽപ്പന ചരക്കായി വച്ചിരിക്കുന്നു.. ആളുകളെ ആകർഷിക്കാനുള്ള പലവിധ വഴികൾ കടക്കാർ നോക്കിയിട്ടുണ്ട്… അലങ്കാര വിളക്കുകളും പലതരം പ്രദർശന വസ്തുക്കളും മുന്നിലായി നിരത്തി വച്ചിരിക്കുന്നു… ആദ്യകാഴ്ചയിൽ കോട്ട മുഴുവനും ചുവപ്പൻ കല്ലുകൾകൊണ്ട് നിർമിച്ചതാണെന്ന് തോന്നുമെങ്കിലും പലഭാഗങ്ങളിലും വെള്ള

ഭിത്തികളും കെട്ടിടങ്ങളും കാണാം… കോട്ടയുടെ ഏകദേശം കിഴക്കുഭാഗത്ത് ഒരു മസ്ജിദ് കാണാം സ്വകാര്യ ആവശ്യങ്ങൾക്കായി ഔരംഗസിഗ് നിർമ്മിച്ചതാണ് ഈ മോത്തി മസ്ജിദ്..മസ്ജിത് ന്റെ ഭിത്തികളിലും തൂണുകളിലും ഒരേപോലെ ഉള്ള ചിത്രങ്ങൾ കാണമായിരുന്നു…
പിന്നീട് കാസ് മഹൽ (രാജാക്കന്മാർ ഉപയോഗിക്കുന്ന മുറി) രംഗ് മഹലും ( സ്വകാര്യ പ്രാർത്ഥന മുറി) എല്ലാം കാണാം.. ഇവിടെ ധാരാളം പൂന്തോട്ടങ്ങളും കണ്ടു…
തെക്കേ അറ്റത്ത് ഉള്ളത് മുംതാസ് മഹൽ ആണ്.. തൂണുകളും ഭിത്തിയുടെ പലഭാഗങ്ങളും വെണ്ണ കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

എന്നതാണ് ഇതിൻറെ പ്രത്യേകത… മുഗൾ കാലത്തെ ചരിത്രശേഷിപ്പുകൾ അവശേഷിക്കുന്ന കാഴ്ചബംഗ്ലാവ് ആയി മുംതാസ് മഹൽ ഇപ്പോൾ മാറിയിട്ടുണ്ട്…എത്ര പറഞ്ഞാലും തീരാത്തത്ര കാഴ്ചകൾ ഇവിടെ കാത്തിരിപ്പുണ്ട്… എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട സ്ഥലം ആണ് റെഡ് ഫോർട്ട്…

MENU

Comments are closed.