കിടിലൻ സാമ്പാർ നാടൻ രീതിയിൽ ഉണ്ടാക്കാം..

നാടൻ രീതിയിൽ സാമ്പാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ; തുവര പരിപ്പ്, മുരിങ്ങക്കായ, കുമ്പളങ്ങ, ക്യാരറ്റ്, സവാള, തക്കാളി, ഉരുളകിഴങ്ങ്, മഞ്ഞൾപൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പ്, വാളംപുളി ആവശ്യത്തിന്.. വെളിച്ചെണ്ണ, കടുക്, വറ്റൽ മുളക്, മല്ലിയിലയും..പിന്നെ പച്ചമുളക് വേണമെങ്കിൽ എടുക്കാം… ഇനി കുറച്ചു തേങ്ങയും മല്ലി അരി മുളക് കുറച്ച് ഉലുവയും കൂടി വേണം….
സാമ്പാറിന് ആവശ്യമുള്ള മേൽപ്പറഞ്ഞ കഷണങ്ങളാക്കി അരിഞ്ഞു വെക്കുക.. പരിപ്പ് കഴുകിയശേഷം വെള്ളത്തിൽ ഇട്ട് വെക്കണം.


നെല്ലിക്കാ വലുപ്പത്തിൽ എടുത്തിരിക്കുന്ന വാളംപുളി അരക്കപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കാം.. മുറിച്ചുവെച്ച പച്ചക്കറികൾ വേവിച്ച് എടുക്കാം..കൂടെ പരിപ്പും ഇടാം.. മൺകലത്തിൽ വെച്ചാൽ കൂടുതൽ നല്ലത്.. അല്ലെങ്കിൽ കുക്കറിലോ മറ്റോ എവിടെ വേണമെങ്കിലും വെക്കാം.. വേവിക്കാൻ വെക്കുന്ന കഷ്ണത്തിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും അല്പം മല്ലിയിലയും ഇടാം.. ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കവുന്നതാണ്… ഇനി കഷണങ്ങൾ വെന്തു വരുമ്പോൾ കുതിർത്തുവച്ച പുളി പിഴിഞ്ഞ് ഒഴിക്കാം…
ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ

ഒഴിക്കാം ശേഷം ഉലുവ ചേർക്കാം ഉലുവയ്ക്ക് അ ബ്രൗൺ കളർ ആയ ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിയും അഞ്ചാറ് വറ്റൽമുളകും ചേർക്കാം.. ഇതിലേക്ക് 2 തണ്ട് കറിവേപ്പില കൂടി ചേർത്ത് നന്നായി വറുത്തെടുക്കാം.. ഇനി എടുത്തു വച്ചിരിക്കുന്ന തേങ്ങ കൂടി ചേർത്ത ശേഷം കൈ എടുക്കാതെ നല്ലപോലെ ഇളക്കി വറുത്ത് എടുക്കാം.. ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഇത് വാങ്ങാവുന്നതാണ്… ഇനി ചൂടാറാൻ വേണ്ടി അൽപസമയം മാറ്റിവയ്ക്കാം.. ചൂടാറിയതിനു ശേഷം വെന്ത് വന്ന പച്ചക്കറികളിലേക്ക് അരച്ചു ചേർക്കാം… അരപ്പ് വെന്തതിനുശേഷം ഇതിലേക്ക് അൽപം കൂടി മല്ലിയില ചേർക്കാം..

ഇനി ഇത് ഒന്ന് തിളക്കാൻ ആയി വെയിറ്റ് ചെയ്യാം.. നന്നായി തിളച്ചാൽ കഷണങ്ങൾ എല്ലാം വെന്തു വന്നതിനുശേഷം ഇളക്കി വാങ്ങി വയ്ക്കാം.. ഇനി മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിക്കാം.. ശേഷം വളരെക്കുറച്ച് ഉലുവയും ചേർത്ത് ഇളക്കാം.. ഇനി ഇതിലേക്ക് കടുകും ചേർത്ത് പൊട്ടി വരുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം.. (കറിവേപ്പില ചേർക്കുന്നതിനു മുൻപ് വേണമെങ്കിൽ ചുവന്നുള്ളി അരിഞ്ഞു ചേർക്കാവുന്നതാണ്) ഇനി ഇത് നന്നായി മൂത്ത് വന്നതിനുശേഷം നാടൻ സാമ്പാർലേക്ക് ഒഴിച്ചു കൊടുക്കാം… അങ്ങനെ സ്വാദേറിയ നാടൻ സാമ്പാർ തയ്യാറാണ് ഇഡ്ഡലിയുടെ ദോശയുടെ ഒക്കെ കൂടെ കഴിക്കാം…

MENU

Comments are closed.