നല്ല സോഫ്റ്റ് പുട്ടും ചെറുപയർ കറിയും ഉണ്ടാക്കാം…

പുട്ട് ഉണ്ടാക്കുമ്പോൾ ഉള്ള ഏറ്റവും വലിയ പ്രശ്നമാണ് ആണ് പുട്ട് സോഫ്റ്റ് ആകുന്നില്ല എന്നത്.. വളരെ വളരെ നിസ്സാരമായ ഈ പ്രശ്നം എങ്ങനെയാണ് സോൾവ് ചെയ്തു സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം….സോഫ്റ്റ് പുട്ടിന് ആവശ്യമുള്ള സാധനങ്ങൾ: പച്ചരി, തേങ്ങ, ഉപ്പ്, ഇനി ആവശ്യത്തിന് വെള്ളവും എടുക്കാം.. പച്ചരി ഒരു കപ്പ് എടുത്ത് വെള്ളത്തിൽ കഴുകി കുതിരാൻ ഇടാം.. ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞ് മിക്സിയിൽ പൊടിച്ച് എടുക്കാം.. വളരെ സോഫ്റ്റ് ആക്കി പൊടിക്കേണ്ട, അല്പം തരിയൊക്കെ ഇരുന്നോട്ടെ കേട്ടോ.. ഇനി ഈ പൊടിയേ അപ്പച്ചെമ്പിൽ വെച്ച് ആവി കയറ്റി എടുക്കാം..

അപ്പച്ചെമ്പിലെ വെള്ളം നന്നായി തിളച്ചതിനുശേഷം മുകളിലേക്ക് തട്ട് വെക്കാം, ഇതിനു മുകളിൽ കനം കുറഞ്ഞ ഒരു തുണി വിരിച്ചതിനു ശേഷം പൊടിച്ചെടുത്ത അരി ഇതിന് മുകളിലേക്ക് നിർത്താം.. ശേഷം മൂടിവെച്ച് അല്പസമയത്തിനുള്ളിൽ എടുക്കാം.. ഇനി ഈ പൊടിയിലേക്ക് പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മാവ് തയ്യാറാക്കാം… പുട്ടു കുംഭത്തിലോ ചിരട്ട പുട്ടിന്റെ പാത്രത്തിലോ മാവും തേങ്ങയും ഇട്ട് പുട്ട് ആക്കി എടുക്കാം…

ചെറുപയർ കറി ഉണ്ടാക്കാൻ 2 കപ്പ് ചെറുപയറും അല്പം മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഉപ്പും എടുക്കാം… പിന്നെ ആവശ്യമായ എണ്ണയും കടുകും കുറച്ചു കറിവേപ്പിലയും വറ്റൽമുളകും വേണം…

വെള്ളത്തിൽ കുതിർത്ത ചെറുപയർ കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിനു ഉപ്പും രണ്ട് കപ്പ് വെള്ളവും ഒഴിച്ച് കുക്കറിൽ വേവിക്കാൻ വയ്ക്കാം.. ഏകദേശം നാല് വിസിലോടുകൂടി പയർ വെന്ത് വരുന്നതാണ്… ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കാം… പിന്നീട് കടുകും കറിവേപ്പിലയും പച്ചമുളകും ഇട്ട് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക….
സമയം കളയാതെ പുട്ടും പയറും വേഗം കഴിചോള്ളൂ…ചൂട് ആറ്റി കളയണ്ട…

.

MENU

Comments are closed.