സൂപ്പർ ടേസ്റ്റിൽ വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കാം

വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ, തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, പച്ചമുളക്, ഗരം മസാല, മല്ലിപ്പൊടി, കുറച്ച് ഗ്രാമ്പൂ, ഒരു കഷ്ണം പട്ട, രണ്ട് ഏലക്ക, സവാള ആവശ്യത്തിന്, കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും എടുക്കാം..ഇനി കറിവേപ്പില, ഉപ്പ്, തക്കാളി ആവശ്യത്തിന് എണ്ണ പിന്നെ കുറച്ചു കടുകും എടുക്കാം….
ഇനി നമുക്ക് എങ്ങനെയാണ് വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം… ആദ്യം തേങ്ങ വറുത്തെടുക്കാം.. ഇതിനായി ഒരു ചട്ടി അടുപ്പത്ത് വെയ്ക്കാം, വളരെ കുറച്ച് എണ്ണയൊഴിച്ച ശേഷം ഗ്രാമ്പുവും ഏലക്കയും പട്ടയും വറുത്തെടുക്കാം.. ഇതിലേക്ക് ചിരകി വെച്ചിരിക്കുന്ന ഒരു കപ്പ് തേങ്ങ ഇട്ടുകൊടുക്കാം.. നന്നായി ഇളക്കി വറുത്തെടുക്കാം.. നല്ല ബ്രൗൺ കളർ

ആകുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും.. ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും.. ഒരു ടേബിൾ സ്പൂൺ ഗരംമസാലയും. ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർത്ത് തേങ്ങായുമായി നന്നായി യോജിപ്പിച്ച് വറുക്കാം.. ഇനി ഇത് ചൂടാറുന്നതിനു മുന്നേ അരച്ചെടുക്കാം…ശേഷം ഒരു സവാള വറുത്തെടുത്ത് വെക്കാം.. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം.. ഇനി ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഇളക്കാം.. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ 3 സവാള ചേർത്ത് വഴറ്റി എടുക്കാം… ഒട്ടും മടിക്കേണ്ട എടുത്തു വച്ചിരിക്കുന്ന കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം, സവാള വാടി കഴിയുമ്പോൾ പച്ചമുളക് ഇട്ട് കൊടുക്കാം..ഇനി നേരത്തെ അരച്ചുവച്ച വറുത്ത തേങ്ങയും ചേർത്ത് കൊടുക്കാം.. തേങ്ങ കൂട്ട് വെച്ചിരുന്ന പാത്രം കൂടി കഴുകി അൽപം വെള്ളം ഈ ചട്ടിയിലേക്ക് ചേർക്കാം..

എന്നിട്ട് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഒരു കിലോ കഷ്ണങ്ങളാക്കിയ ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.. ഇനി ആവശ്യമുള്ള വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് വേവിയ്ക്കാം… ഏകദേശം 30 മിനിറ്റ് കൊണ്ട് തന്നെ ചിക്കൻ വെന്ത് വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കുന്നതാണ്… ഇതിലേക്ക് ഇനി വറുത്ത് വച്ചിരിക്കുന്ന സവാളയും, വിതറി വിളമ്പാവുന്നതാണ്…

MENU

Comments are closed.