നൂറ്റാണ്ടുകൾ പഴക്കമുള്ള കുടുക്കത്ത് പാറയുടെ രാജകീയ നിൽപ്പ് കണ്ടു വരാം..

സമുദ്രനിരപ്പിൽ നിന്നും 780 മീറ്ററിൽ കൂടുതൽ ഉയരത്തിൽ ഉള്ള കുടുക്കത്ത് പാറയും പരിസരപ്രദേശങ്ങളും തീർച്ചയായും നമ്മെ സ്വാധീനിക്കുന്നതാണ്… വ്യത്യസ്തങ്ങളായ മൂന്ന് പാറയിൽ തീർത്ത വിസ്മയമാണ് കുടുക്കത്തുപാറ….
കൊല്ലം ജില്ലയിലെ അഞ്ചലിൽ ആണ് ഈ വിസ്മയം സ്ഥിതിചെയ്യുന്നത്… മലമുകളിൽ ചെന്ന് ആശ്വാസം കണ്ടെത്താനും വനത്തിലൂടെയുള്ള യാത്രയും ഒക്കെയാണ് നിങ്ങളുടെ ഈ

വീക്കെൻഡിലേ ലക്ഷ്യം എങ്കിൽ തീർച്ചയായും കുടുക്കത്തുപാറ നിങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കും… മെയിൻ റോഡിൽ നിന്ന് കുറച്ച് ഉള്ളിലേക്ക് മാറിയുള്ള എൻട്രൻസ്… ഇവിടെനിന്ന് ടിക്കറ്റുമായി ഒരു കിലോമീറ്ററോളം ഓഫ് റോഡ് ട്രക്കിങ്… ട്രക്കിങ് ചെന്നവസാനിക്കുന്നത് കുടുക്കത്ത് പാറയുടെ അടിവാരത്ത് ആണ്.. ..ഇവിടെ നിന്ന് നേരെ മുകളിലേക്ക് നോക്കിയാൽ തന്നെ നമ്മൾ അത്ഭുതപ്പെടും.. ഇനി ഇവിടെ കാണുന്ന കൈവരികൾ ഉള്ള കല്ലുപാകിയ നട കല്ലുകളിൽ കൂടി പാറയുടെ മുകളിലേക്ക് കയറാം.. നേരെ കുത്തനെ അല്ലെങ്കിലും പെട്ടെന്ന് കയറിയാൽ ആദ്യം മുകളിൽ എത്തുകയല്ല; പിന്നെയോ പെട്ടെന്ന് തന്നെ കിതയ്ക്കും… കൊല്ലത്തുനിന്ന് അഞ്ചലിലേക്ക് 50 കിലോമീറ്റർ ആണ് ഉള്ളത്…ഞങ്ങൾ രാവിലെ ഒമ്പത് മണിയോടെ കൊല്ലത്ത് എത്തിപ്പെടുകയും, തുടർന്ന് പത്തരയോടെ കുടുക്കത്ത് പാറയിൽ എത്തുകയും ചെയ്തു…

ഇവിടെ നിന്ന് ടിക്കറ്റ് എടുത്ത് വനാന്തരത്തിലേക്ക് ഒരു യാത്രയായിരുന്നു.. മണ്ണിന്റെ പഴയ വഴിയിലൂടെ ഉള്ളിലേക്ക് യാത്ര തുടങ്ങി.. രണ്ടു സൈഡിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങളും വള്ളിപ്പടർപ്പുകളും കാണാം… പുറത്തുള്ള അത്ര ചൂട് ഇവിടെ ഇല്ല, ഈ മരങ്ങൾ തന്നെ അതിനു കാരണം… ഇവിടെ എന്നെ ആകർഷിച്ച മറ്റൊരു കാര്യം കുടുക്കത്തുപാറ കാവാണ്.. അതിമനോഹരമായ ഈ കാവ് വളരെ കാര്യമായി തന്നെ സംരക്ഷിച്ചിരിക്കുന്നത് കാണാം… പെട്ടെന്നുതന്നെ ഓഫ് റോഡ് കഴിഞ്ഞ് കുടുക്കത്തുപാറയുടെ താഴ്‌വരയിലെത്തി മൂന്ന് പാറകൾ ഒരുമിച്ച് നിന്ന് തീർക്കുന്ന ഈ വിസമയത്തെ അങ്ങനെ ഞാനും അടുത്ത് കണ്ടു…

വർധിച്ച ആകാംഷയോടെ മുകളിലേക്ക് ഓടിക്കയറി.. അല്പസമയത്തിനുള്ളിൽ അടപടലം കിതച്ച് താഴെ ഇരുന്നു എങ്കിലും വളരെ പണിപ്പെട്ട് പാറയുടെ മുകളിൽ കയറി.. ഇവിടെ നിന്ന് അതിമനോഹരമായ കാഴ്ച കാണാമായിരുന്നു.. നിർത്താതെ വീശുന്ന കാറ്റും കാഴ്ചക്ക് കുളിർമയേകുന്ന പച്ച മരങ്ങളും മലകളും ഇവിടെ നിന്നാൽ കാണാം.. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയത് ഈ പാറയ്ക്ക് ആണ്, അതുകൊണ്ട് തന്നെ കാഴ്ചകളുടെ അത്ഭുത ലോകത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ… ഇവിടെ നിന്നാൽ കേരളത്തിലെ തന്നെ നാല് ജില്ലകളും തമിഴ്നാടിന്റെ കുറച്ചു ഭാഗവും കാണാം.. പാറയുടെ ഇടയിലൂടെ നടക്കുന്നത് മറ്റൊരു സന്തോഷമാണ്.. ഏതോ

അനിമേഷൻ ഇംഗ്ലീഷ് സിനിമ ഒക്കെ ഓർമ്മവരുന്നു ഇതിലൂടെയുള്ള നടപ്പിൽ… കൊല്ലത്ത് എത്തിയാൽ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ ആണ് കുടുക്കത്തുപാറ…വളരെ അടുത്തായി ജഡായുപാറയും ഗുഹ ക്ഷേത്രവും ഒക്കെ ഉണ്ട്… അതുകൊണ്ടുതന്നെ ഒരു ദിവസത്തെ യാത്ര തീർച്ചയായും അടിച്ചുപൊളിക്കാവുന്നതാണ്….

MENU

Comments are closed.