ഓവൻ ഫുൾ ചിക്കൻ റോസ്റ്റ് ഉണ്ടാക്കാം..

എത്രയൊക്കെ ശ്രമിച്ചിട്ടും നോർമൽ ചിക്കൻ റോസ്റ്റ് ശരിയായി വരാത്തവർക്ക് വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു റോസ്റ്റ് ആണ് ഓവൻ ഫുൾ ചിക്കൻ റോസ്റ്റ്.. ഈ സ്പെഷ്യൽ വിഭവം ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെ മതിയാവും… പിന്നെ ഒരു ഫുൾ ചിക്കൻ| റോസ്റ്റ് ഉണ്ടാണ് എടുക്കാൻ പോകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.. അപോൾ ഇനി സമയം കളയണ്ട, ഇതിന് എന്തൊക്കെ സാധനങ്ങൾ ആവശ്യമാണെന്ന് നമുക്ക് നോക്കാം.. ഒരു ഫുൾ ചിക്കൻ, സവാള, ക്യാരറ്റ്, വെളുത്തുള്ളി, ഉള്ളി എന്നീ പച്ചക്കറികളും… സെലറി പുതിനയില മല്ലിയില എന്നിവയും ..പിന്നേ ഒരു നാരങ്ങ കുറച്ച് കുരുമുളക് പൊടി, മല്ലിപ്പൊടി, എന്നിവയും എടുക്കാം.. ഈ നമുക്ക് ചിക്കൻ ക്ലീൻ ആക്കി വെക്കാം.. ഫുൾ ചിക്കന് റോസ്റ്റ് ചെയ്യുന്നത്

അതുകൊണ്ട് കഷ്ണങ്ങൾ ആകേണ്ടതില്ല (നിങ്ങൾക്ക് കഷണങ്ങൾ ആക്കണം എങ്കിൽ ആകാവുന്നതാണ്).. ശേഷം ഓവൻ 240 ഡിഗ്രിയിൽ പ്രീഹീറ്റ്ന് വെക്കാം… ഇനി ക്യാരറ്റ് സവാള എന്നിവയെല്ലാം അരിഞ്ഞു വയ്ക്കാം.. പിന്നെ വെളുത്തുള്ളി ചതച്ചെടുക്കണം… മല്ലിയില പുതിനയില സെലറി എന്നിവ ചെറുതായി അരിഞ്ഞ് എടുക്കാം.. ഈ നമ്മൾ ചിക്കന് റോസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രെയിലേക്ക് എണ്ണ ഒഴിച്ചശേഷം മല്ലിപ്പൊടി ഇട്ട് വയ്ക്കാം… പിന്നീട് അരിഞ്ഞുവെച്ച സവാളയും ക്യാരറ്റും ചേർത്ത് കൊടുക്കാം.. ഇത് നന്നായി ഇളക്കിയ ശേഷം, കുറച്ചു കുരുമുളകുപൊടി ഉപ്പ് വെളിച്ചെണ്ണ മല്ലിപ്പൊടി എന്നിവ മറ്റൊരു പാത്രത്തിൽ ഇളക്കി ഒന്നാക്കിയ ശേഷം ചിക്കനിലേക്ക് തേച്ച് പിടിപ്പിക്കാം..

ഈ ചിക്കൻ പച്ചക്കറികൾ ഇളക്കി വെച്ചിരിക്കുന്ന ട്രെയിലേക്ക് വെക്കാം… ഇനി എടുത്ത് വെച്ചിരിക്കുന്ന നാരങ്ങ ചിക്കന് ഉള്ളിലേക്ക് വെക്കാം… കൂടെ അല്പം പുതിനയില മല്ലിയില എന്നിവയും വെക്കണം. ഇനി ഇനി ചിക്കന് മുകളിലൂടെ മറ്റൊരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം.. ഇതിന് മുകളിലൂടെയും കുറച്ച് മല്ലിയിലയും പൊതിനയിലയും വിതറിയശേഷം…

240 ഡിഗ്രി ചൂട് ഉള്ള ഓവനെ 200 ലേക്ക് താഴ്ത്തിയ ശേഷം ഈ ചിക്കനും പച്ചക്കറികളും ഉള്ള ട്രെ ഓവനിലേക്ക് വെക്കാം..ഫുൾ ചിക്കൻ റോസ്റ്റ് ഏകദേശം ഒന്നുരണ്ട് മണിക്കൂറുകൾ കൊണ്ട് റെഡി ആകുന്നത് ആണ്.. ഈ സമയം കഴിഞ്ഞാൽ വെന്ത ചിക്കനെ ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ് അല്പസമയത്തിനുശേഷം ഉപയോഗിക്കാം…ബ്രെഡ് അല്ലങ്കിൽ അപ്പം പൊറോട്ട യുടെ ഒക്കെ കൂടെ കഴിക്കാം…

MENU

Comments are closed.