അടിപൊളി ചില്ലി ചിക്കൻ ഉണ്ടാക്കാം..

ചില്ലി ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: ചിക്കൻ, സവാള, മുട്ട, കോൺഫ്ലവർ, പിന്നെ ഒരു കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, കാശ്മീരി മുളകുപൊടി പിന്നെ അല്പം കുരുമുളകുപൊടിയും കുറച്ചു പച്ചമുളകും ഉപ്പും എടുക്കാം.. ഇനി ടൊമാറ്റോ സോസ് സോയസോസ് എന്നിവയും എടുത്ത് വെക്കാം…
ആദ്യം അര കിലോ ചിക്കൻ കഷ്ണങ്ങളാക്കി എടുക്കാം.. ശേഷം നന്നായി കഴുകി വാരി എടുക്കണം.. ഇനി ചിക്കൻ മാരിനേറ്റ് ചെയ്ത് വെക്കാം.. ഇതിനായി ഒരു മുട്ടയുടെ വെള്ള ഒരു

പാത്രത്തിലേക്ക് ഒഴിക്കാം.. പിന്നെ രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, ഒന്നര ടേബിൾസ്പൂൺ സോയാ സോസ്, അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം.. ഇനി കുറച്ച് ഇഞ്ചിയും മൂന്നാല് പച്ചമുളകും അഞ്ചാറ് അല്ലി വെളുത്തുള്ളിയ്ക്കും ഒപ്പം ഒരു സ്പൂൺ വെള്ളത്തോടൊപ്പം മിക്സിയിൽ
അരച്ച് കോൺഫ്ലവർ കൂട്ടിലേക്ക് ചേർക്കാം..

ഇതെല്ലാം നന്നായി മിക്സ് ചെയ്ത ശേഷം; കഴുകി വാരി വെച്ച ചിക്കൻ ഈ മിക്സിലേക്ക് ഇട്ട് നന്നായി ഇളക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം.. ഈ സമയം കൊണ്ട് സവാളയും കാപ്സിക്കവും ചതുരത്തിൽ അരിഞ്ഞു വെക്കാം.. ഇനി മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ എണ്ണയിൽ ഗോൾഡൻ കളർ ആകുന്നതുവരെ വറുത്ത് എടുക്കാം.. മുഴുവൻ ചിക്കനും വറുത്ത് മാറ്റിയതിനുശേഷം..ഇതേ പാനിലേക്ക് അരിഞ്ഞുവെച്ച സവാളയും കാപ്സിക്കവും ചേർത്തിളക്കാം..സവാള അധികം വാടുന്നതിനു മുൻപേ തന്നെ..

അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.. ഇനി ആവശ്യമുള്ള മുളകുപൊടിയും ചേർത്ത് മൂപ്പിച്ചതിനുശേഷം; കാൽകപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം… ഇനി ഒരു ടേബിൾസ്പൂൺ സോയാസോസും ഒരു ടേബിൾസ്പൂൺ ടോമാറ്റോ സോസും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.. ഇനി നേരത്തെ മാറ്റിവെച്ച് വറുത്ത ചിക്കൻ ഇതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കാം.. വേവിക്കുമ്പോൾ പാത്രം മൂടി വയ്ക്കണേ. ചിക്കൻ മുഴുവനായും വെന്ത് കഴിയുമ്പോൾ അധികം വെള്ളം ഉണ്ടെങ്കിൽ വറ്റിച്ച് കളയാം.. ഇനി സോസ്

എല്ലാം ചിക്കനിൽ പിടിച്ച് വരുമ്പോൾ തീയിൽ നിന്ന് വാങ്ങാവുന്നതാണ്.. അങ്ങനെ സൂപ്പർ ടേസ്റ്റ് ഉള്ള അടിപൊളി ചില്ലി ചിക്കൻ തയ്യാറാണ്… സമയം കിട്ടുമ്പോൾ ചെയ്തു നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.. ഫ്രൈഡ് റൈസ്ൻറെ കൂടെ ഉഗ്രനാണ്..വേറെയും കോമ്പിനേഷൻ നിങ്ങൾക്ക് ട്രൈ ചെയ്യാം…

MENU

Comments are closed.