സൂപ്പർ ടേസ്റ്റിൽ ചെമ്മീൻ തീയൽ ഉണ്ടാക്കാം..ഉഗ്രൻ രുചിയാണന്നെ..

ചെമ്മീൻ തീയൽ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ചെമ്മീൻ, ചെറിയ ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, തേങ്ങ ചിരകിയത്, പിന്നെ പൊടികൾ ഇല്ലേ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, കുരുമുളകുപൊടി, എന്നിവയും അല്പം വറ്റൽമുളകും കുറച്ചു വാളൻപുളിയും എടുക്കാം.. ഇനി കറിവേപ്പിലയും കടുകും വെളിച്ചെണ്ണയും ആവശ്യത്തിനു വെള്ളവും ഉപ്പും കൂടി എടുത്താൽ നമുക്ക് തുടങ്ങാം…
അപ്പോൾ നമുക്ക് ആദ്യം ചെമ്മീൻ വൃത്തിയാക്കി എടുക്കാം.. എന്നിട്ട് തക്കാളി മുറിച്ചെടുക്കാം, ഒത്തിരി ചെറുത് ആക്കണ്ട.. ഇനി ചെറുനാരങ്ങ വലുപ്പത്തിൽ എടുത്ത വാളംപുളി വെള്ളത്തിൽ ഇട്ടു വയ്ക്കണം.. പിന്നെ നമ്മുടെ പച്ചമുളക് 5 എണ്ണം പകുതി കീറി വയ്ക്കാം… ചുവന്നുള്ളി രണ്ടായി കീറി വെക്കാം.


തീയൽ ഉണ്ടാക്കാൻ ഇനി ആദ്യം ചെയ്യേണ്ടത് തേങ്ങ വറുത്തെടുക്കുക എന്നുള്ളതാണ്… ചിരകി വെച്ചിരിക്കുന്ന ഒന്നര കപ്പ് തേങ്ങ എടുക്കാം.. ഈ തേങ്ങയെ ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് വറുത്തെടുക്കാം.. നല്ല ബ്രൗൺ കളർ ആയി കഴിയുമ്പോൾ ഒരു ടേബിൾ സ്പൂൺ മുളകുപൊടി ഇട്ടുകൊടുക്കാം, പിന്നെ 2 ടേബിൾ സ്പൂൺ മല്ലിപൊടിയും, അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ കുരുമുളക് പൊടിയും ഇട്ടുകൊടുക്കാം… എന്നിട്ട് സമയം കളയാതെ വേഗം ഇളക്കിക്കോ അല്ലെങ്കിൽ പൊടികൾ കരിഞ്ഞു പോകും.. പൊടി നന്നായിട്ട് മൂത്തുവരുമ്പോൾ/മൂത്ത മണം വരുമ്പോൾ അപ്പോൾ തീയിൽ നിന്ന് വാങ്ങാം… ഇനി ഇതിൻറെ ചൂടാറിയതിനു ശേഷം മിക്സിയിൽ അരച്ചെടുക്കുക… നല്ല സോഫ്റ്റ് ആയിട്ട് അരച്ചെടുക്കണം…

ഇനി മറ്റൊരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച ശേഷം രണ്ടാക്കി മുറിച്ച് വച്ചിരിക്കുന്ന ഒരു കപ്പ് ചെറിയഉള്ളി ചേർത്തു കൊടുക്കാം.. ഇനി നേരത്തെ കിറി വെച്ച പച്ചമുളകും ചെറുതായി അരിഞ്ഞ ഒരു ചെറിയ കഷണം ഇഞ്ചി ഇട്ടു വയ്ക്കാം.. ഇത് നന്നായിട്ട് വഴന്നുവരുമ്പോൾ നേരത്തെ വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ഇട്ടുകൊടുക്കാം… ശേഷം നന്നായി അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് കൂടി കൊടുത്തു നന്നായി ഇളക്കി ആവശ്യത്തിനു ഉപ്പും വെള്ളവും ഒഴിച്ച് മൂടി വച്ചിട്ട് വേവിക്കാം… ഇനി ആവശ്യത്തിനുള്ള പുളി (നമ്മൾ നേരത്തെ വെള്ളത്തിലിട്ടു വച്ച പുളി) പിഴിഞ്ഞൊഴിച്ച് കൊടുക്കാം.. ചെമ്മീൻ പകുതി വേവ് കഴിയുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന തക്കാളി ചേർക്കാം…

കറി നന്നായി വെന്തു വരുമ്പോൾ മൂടൽ തുറന്ന് ഒന്ന് ഇളക്കി അധികമുള്ള വെള്ളം വറ്റിക്കാം.. ശേഷം ഒരു നുള്ള് ഉലുവാപ്പൊടി ഇട്ട് ഇളക്കി വാങ്ങാം.. ഇനി ചെറിയൊരു ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കാം..ശേഷം കടുക് പൊട്ടിക്കാം.. കറിവേപ്പിലയും, വറ്റൽമുളകും ഇട്ട് മൂത്ത് കഴിയുമ്പോൾ തീയ്യലിലേക്ക് ഇടാം.. അങ്ങനെ അടിപൊളി ചെമ്മീൻ തീയ്യൽ തയ്യാറാണ്.. ഇനി ചെമ്മീൻ വീട്ടിൽ വാങ്ങുമ്പോൾ ഉറപ്പായിട്ടും വെച്ച് നോക്കണം.. ഇത്രയധികം രുചിയുള്ള തീയല് ഇതുവരെ നിങ്ങൾ കഴിച്ചു കാണില്ല…

MENU

Comments are closed.