ഇടുക്കി എന്ന പൊന്നിൻ കുടത്തിന്റെ പൊട്ട് – ആനയടിക്കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിലെ പ്രകൃതി സൗന്ദര്യത്തെ യാതൊരു ജാടയും ഇല്ലാതെ പ്രതിഫലിപ്പിക്കുന്ന ഇടമാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം.. ആന ചാടി വെള്ളച്ചാട്ടം ആനയടിക്കുത്ത് വെള്ളച്ചാട്ടം എന്നിങ്ങനെ പല പേരുകളിൽ ഇവിടം അറിയപ്പെടുന്നു.. മിക്കപ്പോഴും വെള്ളം കാണുന്ന ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാനും അനുഭവിക്കാനും ആവുക മഴക്കാലത്ത് ആണ്… (ശക്തിയായി വെള്ളം ചാടുമ്പോൾ ആണല്ലോ വെള്ളച്ചാട്ടത്തിന് തനത് സൗന്ദര്യം കൈവരിക്കാൻ ആകുക).. ജൂലൈ മുതൽ ഒക്ടോബർ വരെ ഇവൾ ഒരു മേനക ആയിരിക്കും ഇടയ്ക്ക് ചിലപ്പോൾ രംഭയും തിലോത്തമയും ഒക്കെയാകാം..

മഴക്കാലം കഴിഞ്ഞാൽ ഓജസം തേജസ്സും നഷ്ടപ്പെട്ടു പോയ മധ്യവയസ്കയെ പോലെയും മഴയുള്ള, സമയത്ത് സുന്ദരി ആയ 17കാരിയെ പോലെയുമാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം… ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ മാത്രമാണ് ആനയടിക്കുതത്തിലേക്കുള്ള ദൂരം… ഇടുക്കി ജില്ലയിൽ അല്ലെങ്കിലും ഇടുക്കിക്കും സർവ്വോപരി; തൊടുപുഴയ്ക്ക് അടുത്തു കിടക്കുമ്പോൾ വളരെ എളുപ്പത്തിൽ എനിക്ക് ആനയടിക്കുത്ത് കാണാവുന്നതേയുള്ളൂ… കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നാണ് ആനയടിക്കുത്ത്

കാണാൻ പോകാൻ തീരുമാനിച്ചത്.. രാവിലെ പത്തോടെ തൊടുപുഴയിൽ എത്തികയും ഇവിടെനിന്ന് ആനയടി കുത്തിലേക്ക് പോവുകയും ചെയ്തു… വളരെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തന് അടുത്താണ് ആനയടിക്കുത്ത് ഉള്ളത്… തൊമ്മൻകുത്ത് സ്റ്റോപ്പിൽ എത്തിയാൽ ആനയടിക്കുത്തിൽ എളുപ്പത്തിൽ എത്താം… ആനയടിക്കുത്ത്ലേക്ക് ഒരു കാട്ടുവഴിയിലൂടെ ആണ് വണ്ടിയോടിച്ച് പോയത്.. ഇരുവശങ്ങളിലും വലിയ മരങ്ങളും വള്ളിപ്പടർപ്പുകളും കാണാം.. കാറോടിച്ച് നല്ല വഴിയിലൂടെ തന്നെയാണ് (വഴി മോശമല്ല) ആനയടിക്കുത്ത് എത്തിയത്…
നാട്ടുകാർക്ക് ഇത് ആനചാടികുത്തു ആണ്… കാലങ്ങൾക്കു മുൻപേ ഇത് ആനകളുടെ വിഹാരകേന്ദ്രമായിരുന്നെന്നും, ആനകൾ തമ്മിൽ പരസ്പരം യുദ്ധം ചെയ്യാറുണ്ടെന്നും, ഇവിടെയുള്ള വലിയ പാറയുടെ മുകളിൽ നിന്നും ഒരു കൊമ്പൻ യുദ്ധത്തിനിടയിൽ കാൽ വഴുതി താഴെ വീണിട്ടുണ്ട് എന്നും; ആയതിനാൽ ഈ പ്രദേശത്തെ ആനചാടിക്കുത്ത് എന്ന് വിളിക്കുന്നു എന്നതാണ് കഥ.. വണ്ടി കയറിച്ചെല്ലുന്നത് വലിയൊരു പാറയുടെ അടുത്തേക്ക് ആണ്.. ഈ പാറയിലൂടെ താഴേക്ക് ചെറിയ കൈ വരികൾ ഒഴുകുന്നത് കാണാം… ഒരാൾ ആഴത്തിലുള്ള ചില പാറ കുഴികളിൽ നിന്നാണ് വെള്ളം ഒഴുകുന്നത്….. സൂക്ഷിച്ചു നടന്നില്ലെങ്കിൽ ആന വീണത് പോലെ നമ്മളും വീഴേണ്ടി വരും…

പാറക്ക് ചുറ്റും വലിയ കാട് തന്നെയാണ്.. താഴെ വെള്ളച്ചാട്ടം കാണാനായി സൈഡിലൂടെ ഉള്ള വഴിയിലൂടെ താഴോട്ടിറങ്ങി..അത്ര കലുഷിതം അല്ലാതെ എന്നാൽ നല്ല തണുപ്പ് ഉള്ളതുമായ കാറ്റ് വീശുന്നത് ചൂടുകാലത്ത് ഒരു ആശ്വാസമാണ്.. ധാരാളമാളുകൾ പ്രദേശം കാണാനായി ഇവിടെ എത്തിയിട്ടുണ്ടായിരുന്നു.. കുറെയാളുകൾ വെള്ളത്തിൽ കുളിക്കുന്നത് കാണാം.. തൊമ്മൻകുത്ത് സന്ദർശിച്ചതിന് ശേഷമാണ് പലരും ഇങ്ങോട്ട് എത്തുന്നത്.. പിന്നെ ഒറ്റ ദിവസം തന്നെ രണ്ട് സ്ഥലം കണ്ടു പോകാമല്ലോ..

ഇപ്പോൾ ഇവിടെ അധികം വെള്ളം ഒന്നുമില്ല കാരണം, സെപ്റ്റംബർ മാസം ആണല്ലോ… ഓഗസ്റ്റ് വരെയാണ് നല്ല വെള്ളമുള്ള സമയം ..ഇപ്പൊ പിന്നെ അങ്ങനെ ഒന്നുമില്ല; മഴ ഇഷ്ടമുള്ള സമയത്തു ചെയ്യുന്നുണ്ടല്ലോ… അപ്പോൾ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ വരുമ്പോൾ ഇവിടെ നല്ല വെള്ളം ഉണ്ടാവും… സൂക്ഷിച്ച് വെള്ളത്തിൽ ഇറങ്ങണേ.. പിന്നെ ഇവിടെ അടുത്ത് ഇടുക്കിയിൽ ഉള്ളവർ എന്തിനാ വെയിറ്റ് ചെയ്യുന്നെ.. ബാഗ് എടുത്ത് പോരെ നമ്മക്ക് പൊളിക്കാം….

MENU

Comments are closed.