മുട്ട റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കു..കിടുക്കും..

കറികൾക്ക് നല്ല എരി വേണമെന്ന് ഉള്ളവർക്ക് ഉറപ്പായും ഉണ്ടാക്കാവുന്ന ഒരു കറിയാണ് എരിവുള്ള മുട്ട റോസ്റ്റ്… ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ: പച്ചമുളക്, സവാള, തക്കാളി, ഇഞ്ചിയും വെളുത്തുള്ളിയും ഇനിയിപ്പോൾ പൊടികൾ ആയ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവയും…പിന്നെ പുഴുങ്ങിയ മുട്ട ആവശ്യമുള്ള എണ്ണ, കറിവേപ്പില, ഉപ്പ് എന്നിവയും എടുക്കാം…


ആദ്യം തന്നെ എന്നെ നാല് സവാളയും തക്കാളിയും കഴുകി വൃത്തിയാക്കി അരിഞ്ഞ് വെക്കാം…ഇനി എട്ട് പച്ചമുളക് എടുത്ത് ഞെട്ട് കളഞ്ഞ ശേഷം ഇഷ്ടം ഉള്ള രീതിയിൽ ( നീളത്തിലോ വട്ടത്തിലോ) മുറിച്ചു വെക്കണം… ഇനി ഒരു പാൻ ചൂടാക്കാം ആവശ്യമുള്ള എണ്ണ ഒഴിക്കാം… എണ്ണ ചൂടായതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന പച്ചമുളകും, അഞ്ച് അല്ലി വെളുത്തുള്ളിയും ചെറിയൊരു കഷണം ഇഞ്ചിയും അരിഞ്ഞു ചേർക്കാം… ഇനി ആവശ്യമുള്ള കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റണം.. ഒരു നുള്ള് ഉപ്പു കൂടി ചേർക്കാം..ശേഷം ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന സവാള ചേർക്കാം…

സവാള വഴന്ന് കഴിഞ്ഞ് ഒന്നര ടേബിൾ സ്പൂൺ കുരുമുളകു പൊടിയും, ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, ഉ ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാലയും ചേർക്കാം..ഇനി നന്നായി ഇളക്കി പൊടികൾ മൂപ്പിച്ച് എടുക്കാം.. പോടികൾ ചേർക്കുമ്പോൾ തീകുറച്ച് വെക്കണേ… ഇനി ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന തക്കാളിയാണ് ചേർക്കേണ്ടത്..

തക്കാളി വാടി വന്നതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകൾ ചേർക്കാം.. മുട്ടകൾ മുഴുവനായോ കീറിയോ ചേർക്കാവുന്നതാണ് അങ്ങനെ അടിപൊളി മുട്ട റോസ്റ്റ് തയ്യാറാണ്… ചോറിനോ ചപ്പാത്തിക്കോ അപ്പത്തിനോ എന്തിനും കൂടെ അടിപൊളി ആയിരിക്കും എരി ഉള്ള മുട്ട റോസ്റ്റ്.. ട്രൈ ചെയ്യണേ…

MENU

Comments are closed.