പരമ്പരാഗതരീതിയിൽ ഉഗ്രൻ കപ്പപ്പുഴുക്ക് ഉണ്ടാക്കാം

കപ്പപ്പുഴുക്ക് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കപ്പ, ചിരകിയ തേങ്ങ, കാന്താരി മുളകും ഉപ്പും ആവശ്യത്തിനു ചെറിയ ഉള്ളി കറിവേപ്പിലയും വെളുത്തുള്ളിയും കുറച്ചു കുരുമുളകും ആവശ്യമായ മഞ്ഞൾപ്പൊടിയും എടുക്കാം.. ഇനി എങ്ങനെയാണ് പരമ്പരാഗതരീതിയിൽ കപ്പ പുഴുങ്ങുന്നത് എന്ന് നോക്കാം…

രണ്ട് കിലോ കപ്പ തൊലികളഞ്ഞ് വൃത്തിയാക്കി എടുത്തശേഷം കൊത്തിയരിഞ്ഞ് എടുക്കാം.. കൈപ്പുള്ള കപ്പ ആണെങ്കിൽ അൽപസമയം വെള്ളത്തിലിട്ട ശേഷം വേണം പുഴുങ്ങാൻ.. അല്ലെങ്കിൽ കപ്പപ്പുഴുക്കിനും കൈപ്പ് ആയിരിക്കും…

ഇനി കൈപ്പില്ലാത്ത കപ്പ ആണെങ്കിൽ നേരെ കഴുകി വാരി എടുക്കാം.. പുഴുങ്ങാൻ ഉള്ള കലത്തിലേക്ക് ഇട്ട ശേഷം നികത്തുന്ന രീതിയിൽ വെള്ളം ഒഴിക്കാം.. എന്നിട്ട് നന്നായി വേവിച്ചെടുക്കാം.. കപ്പ വേവുന്ന സമയംകൊണ്ട് അരപ്പ് ഉണ്ടാക്കാം..

ഇതിനായി ഒരു അപ്പ് ചിരകിയ തേങ്ങാ എടുക്കാം, ഇത് ഒരല്ലി വെളുത്തുള്ളിയും രണ്ടു തണ്ട് കറിവേപ്പിലയും രണ്ടു ചെറിയ ഉള്ളി, കുരുമുളക്, കാന്താരിമുളക് ആവശ്യത്തിന്, എന്നിവ ഇട്ട് പതിയെ ഒതുക്കി എടുക്കാം..കൂടെ മഞ്ഞൾ പൊടിയും ചേർക്കാം…

വെള്ളം ചേർക്കാതെ ഒതുക്കിയാൽ മതിയേ… ഇനി പുഴുക്കിന്റെ രുചി കൂട്ടണമെങ്കിൽ മിക്സി ഉപയോഗിക്കാതെ അരകല്ലിൽ അരച്ചെടുക്കാം.. ഈ സമയം ആദ്യം ചുവന്നുള്ളി, കുരു മുളക്, കാന്താരി മുളക് , ഒരു നുള്ള് മഞ്ഞൾപ്പൊടിയും, ഒരു അല്ലി വെളുത്തുള്ളി, ആദ്യം അരച്ച് എടുക്കാം എന്നിട്ട് തേങ്ങ ഇട്ട് ഒതുക്കി മാറ്റാം.. കപ്പ നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് ആവശ്യമുള്ള ഉപ്പു ചേർത്ത് അത് നന്നായി തിളപ്പിച്ച ശേഷം വെള്ളം വാർത്ത് കളയാം… ഒരല്പം വെള്ളം അതിൽ കിടന്നു കൊള്ളട്ടെ.. ഇനി ഇതിലേക്ക് അരപ്പ് ചേർത്ത് അല്പസമയം മൂടിവെച്ച് ആവി കേറ്റി അരപ്പ് വേവിച്ചെടുക്കാം… അരപ്പു വെന്തതിനുശേഷം നന്നായിളക്കി കപ്പയും ആയി യോജിപ്പിക്കാം…. അങ്ങനെ രുചികരമായ പരമ്പരാഗതരീതിയിലുള്ള കപ്പപുഴുക്ക് തയ്യാറാണ്… കൂടെ പച്ച മീൻ കറി ഉണ്ടെങ്കിൽ കിടുക്കും…

MENU

Comments are closed.