ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു അമൃതസുരേഷ് ശേഷം താരം മലയാളത്തിലെ പ്രമുഖ സിനിമ നടനായ വിവാഹം ചെയ്തതോടെ ആരാധകർക്ക് ഒരു അത്ഭുതമായിരുന്നു. എന്നാൽ അധികം താമസിയാതെ താരം ആ വിവാഹ ബന്ധത്തിൽ നിന്നും വേർപിരിയുകയും സ്വന്തമായി ജീവിക്കാനും തുടങ്ങി. മകളായ പാപ്പുവിന്റെയും കുടുംബത്തിനെയും കൂടെ വളരെ സന്തോഷത്തോടെയാണ് താരം ജീവിക്കുന്നത്.

സിനിമ പിന്നണിഗാന രംഗത്തും സ്വന്തം ആൽബങ്ങളും ആയി വളരെ തിരക്കിട്ട് ജീവിക്കുന്ന താരത്തിനെ മാറ്റങ്ങളാണ് ഇപ്പോൾ ആരാധകർക്ക് വലിയ അത്ഭുതമായി തോന്നുന്നത് എന്തു കൊണ്ടാണ് പണ്ടത്തെ അമൃതയും ഇപ്പോഴത്തെ അമൃതയും ഇത്തരത്തിൽ മാറിയിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇടയ്ക്ക് താരം വളരെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത് ഏവരും ശ്രദ്ധിച്ചിരുന്നു അതിൽ പച്ച സാരിയുടുത്ത് വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു അമൃത എത്തിയത്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി അമൃത എത്തിയിരിക്കുകയാണ് താൻ ഒരു പെൺകുട്ടിയുടെ അമ്മയാണ് അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും താൻ എല്ലാവിധ മാറ്റങ്ങളും വരാൻ സാധ്യതയുണ്ട്. പ്രായം കഴിയുംതോറും രൂപ മാറ്റത്തിലും ശരീര സ്വർണത്തിന് കാര്യത്തിലും വ്യത്യാസം വരും. താൻ സെലിബ്രിറ്റി എന്ന രീതിയിൽ ഏവരും അറിയുന്ന ഒരു ആളായതുകൊണ്ട് താൻ അത്തരത്തിൽ രൂപഭംഗിയും ശ്രദ്ധ ചെലുത്താറുണ്ട് എന്നും അമൃത തുറന്നുപറയുന്നു.