കൊതിയൂറും നെയ്ച്ചോറും ബീഫ് കറിയും ഉണ്ടാക്കാം…

ബീഫ് കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബീഫ്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവയും സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇനി ചെറിയുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും കൂടി വേണം..ഇനി ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും കൂടി എടുത്താൽ നമുക്ക് ആരംഭിക്കാം…
ഇനി എങ്ങനെയാണ് ബീഫ് കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം, ആദ്യം തന്നെ പൊടി ഐറ്റംസ് എല്ലാം വറുത്തെടുക്കണം.. ഇതിനുവേണ്ടി ഒരു പാൻ ചൂടാക്കാം.. ഇതിലേക്ക് മൂന്ന് ടീ സ്പൂൺ മല്ലിപൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടി അര സ്പൂൺ

മഞ്ഞൾപ്പൊടി ഒരു സ്പൂൺ കുരുമുളകു പൊടിയും രണ്ടു സ്പൂൺ ഗരം മസാലയും ചേർക്കാം.. ചട്ടി ചൂടാക്കിയ ശേഷം തീ കുറച്ച് വെച്ചുവേണം പൊടികൾ ചേർത്ത് കൊടുക്കാൻ…. ശേഷം നന്നായി ഇളക്കി മൂപ്പിച്ച് എടുക്കണം… പൊടി മൂത്ത് വരുമ്പോൾ നല്ലരീതിയിൽ തുമ്മലും ചുമയും ഉണ്ടാവാൻ സാധ്യതയുണ്ട്; അതാണ് ഇതിൻറെ പാകവും.. മൂപ്പിച്ചെടുത്ത പൊടിയെ ചൂടാറാൻ ആയി നിരത്തി വെക്കാം… ഇനി ഈ പാനിലേക്ക് അല്പം എണ്ണ ഒഴിച്ചതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന രണ്ട് സവാളയും പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കാം… നാല് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇതിലേക്ക് ആവശ്യമുള്ള ഉപ്പ് ഇട്ട് നന്നായി ഇളക്കി വഴറ്റി എടുത്തതിനുശേഷം മുറിച്ച് വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങൾ ചേർത്ത് നല്ലപോലെ ഇളക്കാം… ഇനി ഇതിനെ ഒരു കുക്കറിലേക്ക് മാറ്റി അഞ്ചാറ് വിസിൽ

അടിപ്പിച്ച് മൊത്തമായി വേവിച്ചെടുക്കാം.. ഇനി ബീഫ് കറിയുടെ അവസാന ഭാഗത്തിലേക്ക് പോകാം.. ഇതിനായി ഒരു ചട്ടി അടുപ്പത്ത് വെച്ച് കുറച്ച് എണ്ണയൊഴിച്ച് ചുവന്നുള്ളി വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക… മൂത്ത് വന്നതിനുശേഷം വേവിച്ചുവെച്ച ബീഫും ഈ ചട്ടിയിലേക്ക് ചേർക്കാം…ശേഷം അധികമുള്ള വെള്ളം നന്നായി ഇളക്കി വറ്റിക്കാം… ഉപ്പു അളവ് നോക്കി വേണമെങ്കിൽ ഈ സമയത്ത് ചേർത്തു കൊടുക്കാം… വെള്ളം ആവശ്യത്തിന് വറ്റിയ ശേഷം അടുപ്പത്തു നിന്ന് വാങ്ങാം…

ഇനി നെയ്ച്ചോർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം…
നെയ്ച്ചോർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, ഒരു സവാള , കുറച്ചു പച്ചമുളക്, കറിവേപ്പില, മല്ലിയില,

അല്പം നെയ്യ്, കശുവണ്ടി, മുന്തിരി എന്നിവയും.. പട്ട ഗ്രാമ്പൂ ഏലയ്ക്ക കുരുമുളക് എന്നിവയും.. ആവശ്യമുള്ള ഉപ്പും എടുക്കാം..
ആദ്യം തന്നെ രണ്ട് ഗ്ലാസ് അരി കഴുകി വൃത്തിയാക്കി വെള്ളത്തിലിടുക.. ഇനി ഒരു പാനിൽ നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത കോരാം.. ഇനി ഒരു കുക്കറിൽ അൽപ്പം നെയ്യ് ഒഴിച്ചതിനു ശേഷം ഏലക്ക പട്ട ഗ്രാമ്പൂ കുരുമുളക് എന്നിവ വറുത്തെടുക്കാം… ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും

പച്ചമുളകും ചേർത്ത് വാഴറ്റിയ ശേഷം നേരത്തെ കുതീർക്കാൻ ഇട്ട അരി കഴുകി വാരി കുക്കറിൽ ഇട്ട് നന്നായി ഇളക്കാം… അൽപ സമയം ഇളക്കി കഴിഞ്ഞു മൂന്നു ഗ്ലാസ് വെള്ളം ഒപ്പം ആവശ്യമുള്ള ഉപ്പും ഇട്ട് അരി വേവിക്കാം.. അതിനുശേഷം ഇതിനു മുകളിലേക്ക് മല്ലിയില കറിവേപ്പില എന്നിവ ഇട്ട് ഗാർണിഷ് ചെയ്യാം.. ബീഫ് കറിയും നെയ്യ് ചോറും അടിപൊളി കോമ്പിനേഷൻ ആണ് …എല്ലാവരും ട്രൈ ചെയ്യുമല്ലോ…

MENU

Comments are closed.