ബീഫ് പൊതി ബിരിയാണി ഉണ്ടാക്കി കഴിക്കാം..

ആദ്യം ബിരിയാണി ഉണ്ടാക്കാം: ഇതിന് ആവശ്യമുള്ള സാധനങ്ങൾ ബിരിയാണി അരി, ബീഫ്, നെയ്യ്, സവാള, പട്ട, ഗ്രാമ്പൂ, ഏലക്കാ, ജാതിപത്രി, പെരുംജീരകവും കശുവണ്ടിയും ഉണക്കമുന്തിരിയും കുറച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവയും അരിഞ്ഞ് എടുക്കാം… ഇനി അൽപം മഞ്ഞൾപ്പൊടിയും ഒരു ചെറുനാരങ്ങയും കുറച്ച് മല്ലിയിലയും എടുക്കാം.. ആവശ്യത്തിനുള്ള ഉപ്പും, 2 കപ്പ് മൈദയും, കുറച്ച് തൈരും, കറിവേപ്പിലയും പുതിനയിലയും കൂടി എടുക്കാം…
ഇനി ആദ്യം അരി വേവിച്ചെടുക്കണം..

ഒരു പാത്രത്തിൽ കഴുകി വാരിയ അരിയും, കൂടെ ഏലയ്ക്കാ പട്ട ഗ്രാമ്പൂ ജാതിപത്രി പെരുംജീരകം എന്നിവയും കൂടെ (ഒരു കിലോ അരിക്ക് ഒന്നര ലിറ്റർ വെള്ളം) ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.. അരി വെന്തശേഷം, വെള്ളം വാർത്ത് അരി തുറന്നു നിരത്തി വയ്ക്കാം.. ഇനി ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് ഉണക്ക മുന്തിരി ഇട്ട് വറുത്ത് കോരാം.. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു കൊടുക്കാം… വൃത്തിയാക്കി വെച്ചിരിക്കുന്ന ഒരുകിലോ ബീഫ് കഷണങ്ങൾ ഇട്ട് നന്നായി ഇളക്കിയ ശേഷം ആവശ്യമായ ഉപ്പും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും അരിഞ്ഞ് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് നല്ലപോലെ ഇളക്കാം…

ഇനി രണ്ട് കപ്പ് തൈരും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.. വെന്ത് വന്ന ബീഫ് കഷണങ്ങളെ നേരത്തെ നിരത്തി വെച്ച ചോറിന് മുകളിലേക്ക് നിരത്തി ഇട്ട് വറുത്ത സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും ഉപയോഗിച്ച് അലങ്കരിച്ച ശേഷം മല്ലിയില പുതിനയില എന്നിവയും ചേർത്ത് കുഴച്ച മൈദ കൊണ്ട് ദം ഇട്ട് കനലിൽ വെക്കാം.. ഒരുമണിക്കൂറോളം കനലിൽ വച്ച കഴിഞ്ഞ് വാട്ടിയ വാഴയിലയിൽ ബിരിയാണി വിളമ്പാം..

ഇനി നന്നായി കെട്ടിയതിനു/പൊതിഞ്ഞതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് വിളമ്പാവുന്നതാണ്… അങ്ങനെ രുചികരമായ വാഴയിലയിൽ ബീഫ് പൊതി ബിരിയാണി തയ്യാറാണ്…

MENU

Comments are closed.