കിടിലം ആലു പൊറോട്ട തയ്യാറാക്കാം..

ആലൂ പൊറോട്ട ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ഗോതമ്പ് പൊടി, ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, എന്നിവയും..പിന്നീട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, എന്നിവയും എടുക്കാം..ഇനി ആവശ്യത്തിനുള്ള ഉപ്പും വെളിച്ചെണ്ണയും മല്ലിയിലയും എടുക്കാം.. ഇനി ആലു പൊറോട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം..
ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പു പൊടി എടുത്ത് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി ഇളക്കുക..

ഇതിലേക്ക് വെള്ളം ചേർത്ത് കുഴയ്ക്കാം.. ചപ്പാത്തി മാവിൻറെ പാകമാകുന്നത് വരെ വെള്ളം ചേർത്ത് ഇളക്കി എടുക്കാം.. ഇനി മാവ് അല്പസമയം മാറ്റിവെക്കാം…ശേഷം ആലു മസാല തയ്യാറാക്കാം.. ഇതിനായി രണ്ട് ഉരുളക്കിഴങ്ങ് കുക്കറിലിട്ട് വേവിച്ച് എടുക്കാം.. ഇനി അതിൻറെ ചൂടാറിയതിനു ശേഷം തൊലികളഞ്ഞ്, ഉടച്ച് എടുക്കാം.. ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ഒരു പകുതി സവാളയും രണ്ട് പച്ചമുളകും അരിഞ്ഞത് ചേർക്കാം…

ഇനി കുറച്ച് മല്ലിയിലയും ആവശ്യമായ ഉപ്പും ചേർത്ത് ഇത് നന്നായി ഇളക്കി മാറ്റിവയ്ക്കാം.. നേരത്തെ മാറ്റിവെച്ച ഗോതമ്പുമാവ് എടുത്തു ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തും പോലെ പരത്തി എടുക്കാം.. അധികം കട്ടി കുറയ്ക്കേണ്ടത് ഇല്ല.. ഇതിന്റെ നടുവിലേക്ക് ഇപ്പോൾ ഉണ്ടാക്കിയ ആലു മസാല ഒരു സ്പൂൺ ചേർത്ത് നിരത്തി വെക്കാം.. ഇതിനു മുകളിലേക്ക് ഇതേ വലിപ്പമുള്ള മറ്റൊരു ചപ്പാത്തി പരത്തി എടുത്ത ശേഷം അത് വെച്ച് മൂടാം.. ഇനി ഇവർ തമ്മിൽ വിട്ടു പോകാതിരിക്കാൻ ആയി ചപ്പാത്തിയുടെ അരികുകൾ തമ്മിൽ കൂട്ടി പ്രസ്സ് ചെയ്തു കൊടുക്കാം..

ഇവർ വിട്ടുപോകാതെ ഒന്നുകൂടി പരത്തിയ ശേഷം ചൂടായ പാനിലേക്ക് ഇട്ട് രണ്ട് സൈഡിലും നെയ്യ് ഒഴിച്ചു കൊടുത്തു ചുട്ടെടുക്കാം… അങ്ങനെ സ്വാദിഷ്ടമായ ആലു പൊറോട്ട തയ്യാറാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.. ഇതിന്റെ കൂടെ വേറെ കറികൾ ഒന്നും ഇല്ലേലും കുഴപ്പമില്ല..ഗ്രീൻ പീസ് കറി നല്ല കോമ്പിനേഷൻ ആണ്…

MENU

Comments are closed.