പഴം കഴിക്കാൻ മടി ഉണ്ടെങ്കിൽ കേക്ക് ആക്കി കൊടുക്കാം..

ഏത്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എന്ന് പറയപ്പെടുന്നു എന്നാൽ പല കുട്ടികൾക്കും പഴം ഇഷ്ടമല്ല അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഉള്ളിൽ എത്തിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കും കേക്ക് ഇഷ്ടമല്ലാത്ത കുട്ടികളിൽ ഉണ്ടാവില്ലല്ലോ.. നമുക്ക് ഏത്തപ്പഴം കൊണ്ട് കേക്ക് ഉണ്ടാക്കാം..
ഏത്ത പഴം കേക്കിന് ആവശ്യമുള്ള സാധനങ്ങൾ; ഗോതമ്പുപൊടി ബേക്കിംഗ് സോഡാ ബേക്കിംഗ് പൗഡർ, ഒരു നുള്ള് ഉപ്പ്, മുട്ട, പഞ്ചസാര, റിഫൈൻഡ് ഓയിൽ, ഏത്തപ്പഴം, തൈര് എന്നിവ മതിയാകും…
ആദ്യം തന്നെ ബേക്ക്

ചെയ്യാനുപയോഗിക്കുന്ന ടിന്നിൽ നെയ് തടവിയ ശേഷം അൽപം മൈദ വിതറി കൊടുക്കാം.. ഇനി ഈ പാത്രം മാറ്റിവയ്ക്കാം.. ഇനി കേക്ക് ബാറ്ററിനായുള്ള പൊടികൾ അരിച്ച് എടുക്കാം.. രണ്ടുമൂന്നു തവണയെങ്കിലും അരിച്ച പൊടി കൊണ്ട് നല്ല സോഫ്റ്റ് ആയ കേക്ക് കിട്ടും.. ഇനി ഒരു ബൗളിലേക്ക് 3 മുട്ടയുടെ വെള്ള ഇട്ട് ബീറ്റ് ചെയ്തെടുക്കാം.. ഇതിലേക്ക് ഒരല്പം പഞ്ചസാരയും കുറച്ച് ഓയിലും ചേർക്കാം.. വീണ്ടും ഈ മിക്സ് നല്ലപോലെ ബീറ്റ് ചെയ്തു വയ്ക്കണം..

ഇനി മറ്റൊരു പാത്രത്തിൽ മൂന്ന് മുട്ടയുടെ മഞ്ഞയും നന്നായി പഴുത്തതും ഉടച്ചു വച്ചതും ആയ അരക്കപ്പ് ഏത്തപ്പഴവും കാൽ കപ്പ് തൈരും ഓരോന്നായി ഒരു ബൗളിലേക്ക് ചേർത്ത് മിക്സ് ചെയ്യാം.. ഇതിലേക്ക് അടിച്ച് മുട്ടയുടെ വെള്ള ചേർത്തശേഷം ഒരു തവികൊണ്ട് ഫോൾഡ് ചെയ്ത് എടുക്കാം.. ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ഒരു നുള്ള് ഉപ്പും അര കപ്പ് പഞ്ചസാരയും ചേർക്കാം.. ഇതും നന്നായി ഇളക്കി ചേർത്ത് ശേഷം 350 ഡിഗ്രിയിൽ 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്ക് ഈ ബാറ്റർ മാറ്റാം..

നേരത്തെ മൈദ തടവി വെച്ച ടിന്നിലേക്ക് ഇട്ടതിനുശേഷം പതിയെ തട്ടി കൊടുത്ത് ഓവൻ ലേക്ക് വെക്കാം.. 35 മുതൽ 40 മിനിറ്റിനുള്ളിൽ ഉള്ളിൽ കേക്ക് റെഡി ആവുന്നതാണ.. കേക്ക്ന്റെ നടുവിൽ കൂടി കുത്തി നോക്കി കേക്ക് പാകമായോ എന്ന് നോക്കിയശേഷം ഓവനിൽ നിന്ന് എടുക്കാവുന്നതാണ്.. ഇനി ഐസിങ് ചെയ്യുകയോ ഇങ്ങനെ തന്നെ കഴിക്കുകയോ ആകാം..എങ്ങനെ ആയാലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനുശേഷം കഴിക്കുന്നത് ആയിരിക്കും നല്ലത്…

MENU

Comments are closed.