റായ്ല ക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ?

റോക്ക്N’ റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് റായ് ലക്ഷ്മി. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടി പിന്നീട് ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, അണ്ണൻ തമ്പി, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അറബി ഒട്ടകവും പി മാധവൻ നായരും തുടങ്ങി അനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം. തമിഴിലും തെലുങ്കിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

കറന്റ്എ ന്നാൽ തന്റെ പുതിയ മ്യൂസിക് വീഡിയോയുടെ ഭാഗമായുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപു തന്നെ ഈ വീഡിയോ വരാൻ പോകുന്ന കാര്യം താരം അറിയിച്ചിരുന്നു. വീഡിയോ റിലീസ് ആയപ്പോൾ തന്നെ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷമാണ് കുതിരപ്പുറത്ത് പലവർണ്ണങ്ങളിൽ ഉള്ള വസ്ത്രം ധരിച്ച അതീവ സുന്ദരിയായി ഇരിക്കുന്ന റായി ലക്ഷ്മിയുടെ ഫോട്ടോ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്.

മുൻപ് പങ്കുവെച്ച് ഫോട്ടോയുടെ തന്നെ മറ്റൊരു ആംഗിളിൽ ഉള്ള ഫോട്ടോ എന്ന് പറഞ്ഞുകൊണ്ടാണ് ഈ പുതിയ പോസ്റ്റ്. മഞ്ഞിനെ ഇടയിൽ കറുത്ത കുതിരയുടെ മുകളിൽ നീലയും റോസും മറ്റ് പല വർണ്ണങ്ങളിലും ഉള്ള വ്യത്യസ്തമായ വേഷവും മറ്റും താരത്തിനെ സൗന്ദര്യത്തെ പുകഴ്ത്തി നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.

MENU

Comments are closed.