മകളുടെ സന്തോഷത്തിൽ പങ്കു ചേർന്ന് സിന്ധു കൃഷ്ണകുമാർ.

മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താര കുടുംബം ആണ് കൃഷ്ണ ഫാമിലി. നടൻ കൃഷ്ണകുമാർ ഭാര്യ സിന്ധുകൃഷ്ണ മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വളരെ അധികം സജീവം ആണ്. ഇവർ പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ വേഗത്തിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.


മൂത്ത മകൾ അഹാന മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാൾ ആണ്.
ആഹാന അഭിനയിച്ച പുതിയതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ‘അടി’ എന്ന സിനിമയുടെ ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. ഈ സിനിമയിലെ നടൻ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ പ്രമാണിച്ച് ആണ് ഈ പോസ്റ്റർ ഇറങ്ങിയത്. നിരവധി താരങ്ങൾ ഷെയർ ചെയ്ത പോസ്റ്റ്‌ അഹാനയുടെ അമ്മ സിന്ധുകൃഷ്ണയും ഷെയർ ചെയ്തിരുന്നു.

ഇതിന് സിന്ധു കൃഷ്ണ നൽകിയ അടിക്കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “അമ്മു അവളിൽ നിന്ന് വളരെ വ്യത്യസ്തമായി തോന്നുന്നു. ” എന്നാണ് അമ്മ പറഞ്ഞത്. ഈ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും ഈ റോൾ ചെയ്യുമ്പോൾ അമ്മു വളരെ എൻജോയ് ചെയ്തെന്നും സിന്ധുകൃഷ്ണ പറഞ്ഞു. കൂടെ ഷൈന് പിറന്നാൾ ആശംസകൾ നേരുന്നു എന്നും പറയുന്നു. മകൾ വ്യത്യസ്തമായി ഓരോ കഥാപാത്രങ്ങൾ ചെയ്യുന്ന സന്തോഷത്തിൽ ആണ് അമ്മ.

MENU

Comments are closed.