ഫ്രൈഡ് ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ..

ഫ്രൈഡ് റൈസ്ന്റെയും ചിക്കൻ ബിരിയാണിയുടെയും സങ്കരയിനമാണ് ഫ്രൈഡ് ചിക്കൻ ബിരിയാണി..
ഫ്രൈഡ് ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ: ചിക്കൻ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, മല്ലിയില, തക്കാളി, അല്പം പുതിനയിലയും കുറച്ചു തൈരും എടുക്കാം.. ഇനി ആവിശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരിയും അല്പം മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവയും പിന്നെ കുറച്ച് പട്ട ഗ്രാമ്പൂ ഏലക്ക കുരുമുളക്..പിന്നെ ഒരു നാരങ്ങയുടെ നീര്, ഇനി അല്പം നെയ് എന്നിവ ആവശ്യമാണ്….
ആദ്യം ചിക്കൻ മാരനെറ്റ് ചെയ്തു വെക്കാം… കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഒരു

ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടിസ്‌ സ്പൂൺ മഞ്ഞൾപ്പൊടിയും അല്പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർക്കാം…ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി മൂടി മാറ്റി വെക്കാം…30 മിനുറ്റ് കഴിഞ്ഞ് മസാല നന്നായി പിടിച്ചതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ഈ ചിക്കൻ വറുത്തു കോരാം.. ചിക്കൻ നന്നായി മൊരിഞ്ഞ് വരുമ്പോൾ എണ്ണയിൽ നിന്ന് എടുക്കാവുന്നതാണ്… വല്ലാതെ മൊരിയിപ്പിച്ച് കളയരുത്…ഇനി ഈ എണ്ണയിലേക്ക് സവാള ചേർത്ത് ഇളക്കാം.. ശേഷം ഇതേ പാനിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടുകൊടുക്കാം… ഇത് നന്നായി വാടി വന്നതിനുശേഷം പൊടികൾ ചേർത്ത് കൊടുക്കാം..

അല്പം മഞ്ഞൾ പൊടിയും കുറച്ചു ഗരം മസാലയും മുളകുപൊടിയും ഇട്ടുകൊടുക്കാം.. ഇനി അരിഞ്ഞു വെച്ച തക്കാളി ചേർക്കാം.. ശേഷം ഇതിലേക്ക് അരച്ചെടുത്ത കശുവണ്ടിയും തേങ്ങയും ചേർക്കാണം.. അരപ്പ് നന്നായി വഴന്ന് വന്നതിനുശേഷം വറുത്ത് വെച്ച ചിക്കൻ ചേർക്കാം..ഇനി 10 മിനിറ്റ് തീ കുറച്ചു വെച്ച് വേവിച്ച ശേഷം വാങ്ങാവുന്നതാണ്….
ഇനി അരിയുടെ കാര്യത്തിലേക്ക് വരാം… ഒരു പാൻ ചൂടാക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഗ്രാമ്പു പട്ട കുരുമുളക് ഏലക്കാ എന്നിവ വറുത്തെടുക്കാം.. ഇനി ഇതിലേക്ക് കുറച്ച് സവാള ചേർത്ത് വഴറ്റാം..

കഴുകി വാരി വച്ച അരി ഈ പാനിലേക്ക് ഇട്ട് നന്നായി ഇളക്കിയ ശേഷം ആവശ്യമായ ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വെക്കണം.. അരി വെന്തു വരുമ്പോൾ കുറച്ച് നാരങ്ങാനീര് ചേർത്ത് കൊടുക്കാം..അരി വേവുന്ന സമയത്തിന് ഉള്ളിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് വെക്കാം.. ഇനി അരി വെന്ത് കഴിഞ്ഞാൽ ദം ഇടാം; നേരത്തെ തയ്യാറാക്കി വെച്ച മസാല പകുതി മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ളവ നിരത്തി വെക്കാം..ഇതിന് മുകളിലായി ചോറിന്റെ ഒരു ലയർ നിരത്തിയശേഷം മല്ലിയിലയും കശുവണ്ടിയും മുന്തിരിയും വറുത്ത സവാളയും ഇട്ട്

അലങ്കരിക്കാം…ഇതിന്റെ മുകളിലായി ഒരു ലെയർ കൂടി മസാല നിരത്തിയ ശേഷം ചോറിന്റെ ലെയറും ബാക്കിയുള്ള സവാളയും അണ്ടിപ്പരിപ്പ് മുന്തിരി തുടങ്ങിയവയും ഇടാം.. പാത്രം നന്നായി അടച്ചശേഷം 10 മിനിറ്റ് കൂടി ചെറിയ തീയിൽ ചൂടാക്കി എടുക്കാം…അടിപൊളി ഫ്രൈഡ് ചിക്കൻ ബിരിയാണി തയ്യാർ ആണ്..

MENU

Comments are closed.