നത്തോലി ഒരു ചെറിയ മീൻ ആയത് കൊണ്ട് സ്ഥിരമായി ഫ്രൈ ആണ് ഉണ്ടാക്കുന്നതെങ്കിൽ; ഇത്തവണ കറി ആക്കി നോക്കൂ..

കൊഴുവ അല്ലെങ്കിൽ നത്തോലി കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: കൊഴുവ, ചെറിയഉള്ളി, കുടംപുളി, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് പച്ചമുളക്, കുറച്ച് ഉപ്പ്, കറിവേപ്പില, ആവശ്യത്തിന് വെളിച്ചെണ്ണ, അല്പം തേങ്ങ ചിരകിയതും, മഞ്ഞൾപ്പൊടിയും വറ്റൽമുളകും എടുക്കാം..ഒഴിവ് ചെറുതായതുകൊണ്ട് വൃത്തിയാക്കി എടുക്കാൻ സമയമെടുക്കും അതുകൊണ്ട് ആദ്യം തന്നെ ആ പരിപാടി തീർത്ത് വയ്ക്കാം… ഇനി അരക്കപ്പ് തേങ്ങ അഞ്ചാറു വറ്റൽ മുളകും ആവശ്യമുള്ള മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളത്തോടൊപ്പം നല്ല സോഫ്റ്റ് ആയി അരച്ചെടുക്കണം..

ഇനി ഒരു ചട്ടി ചൂടാക്കി ഇതിലേക്ക് ആവശ്യമുള്ള എണ്ണ ഒഴിച്ചതിനുശേഷം മുറിച്ചു വച്ച ചെറിയ ഉള്ളിയും ചെറിയ കഷണം ഇഞ്ചിയും

അഞ്ചാറ് അല്ലി വെളുത്തുള്ളിയും ചതച്ചത് ഇതിനോടൊപ്പം ഇട്ട് വഴറ്റാം.. ഇത് നന്നായി വഴന്നു വന്നതിനുശേഷം മൂന്നുകഷണം കുടംപുളി ചേർത്തു കൊടുക്കാം… കുടംപുളി ചേർത്ത് നന്നായി വഴറ്റിയശേഷം നേരത്തെ അരച്ചുവെച്ച തേങ്ങാ കൂട്ട് ഇതിലേക്ക് ചേർക്കാം, നന്നായി ഇളക്കാം.. തേങ്ങ വെന്ത് വെളിച്ചെണ്ണ തെളിഞ്ഞു വരുമ്പോൾ കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് ഇളക്കി തിളപ്പിക്കാം… വെള്ളം നന്നായി തിളച്ചതിനു

ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന നത്തോലി ഇതിലേക്ക് ചേർക്കാം.. ഇനി ആവശ്യമുള്ള ഉപ്പും ചേർത്തത് മൂടിവെച്ച് വേവിക്കാം.. മീൻ വെന്തതിനുശേഷം മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകും ചുവന്നുള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് മൂപ്പിക്കാം.. ഇതിനെ നത്തോലി കറിയിലേക്ക് ചേർക്കാം അല്പസമയം മുടി

വെച്ചതിനുശേഷം ഉപയോഗിക്കാവുന്നതാണ്..
ഈ അടിപൊളി നത്തോലി കറി എല്ലാവരും ചെയ്ത് നോക്കണേ…

MENU

Comments are closed.