പപ്പായ കൊണ്ട് വീട്ടിൽ അടിപൊളി ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കിയെടുക്കാം…

ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: പപ്പായ,പഞ്ചസാര, വെള്ളം, കളർ എന്നിവ മതിയാവും…
മൂത്തതും പഴുക്കാത്തതുമായ പപ്പായ ആണ് ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കാൻ തിരഞ്ഞെടുക്കേണ്ടത്, പപ്പായയുടെ ഉൾവശം ചെത്തി വൃത്തിയാക്കി എടുക്കുക.. ഇനി ഇതിനെ ചെറിയ സമചതുര കഷണങ്ങളായി അരിഞ്ഞ് എടുക്കാം.. ശേഷം ഇതിനെ വേവിക്കാം.. 3മിനിറ്റ് വേവിച്ചതിനു ശേഷം അൽപ്പസമയം ചൂടാറാൻ വെക്കാം…

ചൂടാറി കഴിഞ്ഞ് വെള്ളത്തിൽ നിന്ന് മാറ്റി വൃത്തിയുള്ള തുണിയിൽ നിരത്തി വെക്കാം… തുണിക്ക് പകരം ടിഷു ഉപയോഗിക്കാവുന്നതാണ്.. ഇനി മറ്റൊരു പാനിൽ രണ്ട് കപ്പ് പഞ്ചസാരയിട്ട് അല്പം വെള്ളത്തോടൊപ്പം ചൂടാക്കി കട്ടിയുള്ള പാനി ആക്കി എടുക്കാം.. ഇനി വെള്ളം വാർന്നു കഴിഞ്ഞ പപ്പായ കഷ്ണങ്ങൾ ഈ പഞ്ചസാര പാനിലേക്ക് ഇട്ടു തിളപ്പിക്കുക.. ചെറുതീയിൽ വേണം തിളപ്പിക്കാൻ.. പഞ്ചസാര പാനി നൂൽ പരുവം ആകുന്നതുവരെ ഇതുപോലെ തിളപ്പിക്കാം..നൂൽ പരുവം ആയോ എന്നറിയാൻ ഒരു ചില്ലു ഗ്ലാസ്സിൽ വെള്ളമെടുത്ത് വെക്കാം..

പഞ്ചസാര പാനി സ്പൂണിൽ എടുത്ത് ഗ്ലാസ്സിലെ വെള്ളത്തിലേക്ക് ഒഴിച്ചു നോക്കാം… നൂലുപോലെ കണ്ടാൽ പാകമായി എന്ന് എന്ന് വിശ്വസിക്കാം.. ഇനി ഇതിലേക്ക് ആവശ്യമുള്ള കളറും ചേർത്ത് അധികമുള്ള ഉള്ള ലായനിയിൽ നിന്നും മാറ്റി ഉണക്കി എടുക്കാവുന്നതാണ്… സിന്തറ്റിക് കളറിനെക്കാൾ നാച്ചുറൽ കളറുകൾ ആയിരിക്കും ശരീരത്തിന് നല്ലത്.. നാച്ചുറൽ കളർ നന്നായി മഞ്ഞൾ (മഞ്ഞ) ലിക്വിഡ് ക്ലോറോഫിൽ (പച്ച) , വയലറ്റ് ക്യാബേജ് (പർപ്പിൾ)|ചൂട് വെള്ളത്തിൽ ഇട്ടാൽ മതി കാബേജിന്റെ കളർ പുറത്ത് വരും..ഇതിലേക്ക് അൽപ്പം സോഡാ പൊടി ചേർത്താൽ പർപ്പിൾ കളർ മാറി ബ്ലൂ കിട്ടും| മാതളനാരങ്ങ (റെഡ്) എന്നിവ ഉപയോഗിക്കാം..അടിപൊടി ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കി വീട്ടിൽ വരുന്ന ഗസ്റ്റിനെ എല്ലാം സർപ്രൈസ് ആക്കാം…ഉറപ്പായും വീട്ടിൽ ട്രൈ ചെയ്യണേ..

MENU

Comments are closed.