കോൺഫ്ലവർ കൊണ്ടുണ്ടാക്കിയ ഹൽവ കഴിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കൂ..

കോൺഫ്ലവർ ഹൽവ ഉണ്ടാക്കാൻ എന്തൊക്കെ വേണം എന്ന് നോക്കാം; ഇംപോർട്ടന്റ് ആയിട്ട് വേണ്ടത് കോൺഫ്ലവർ തന്നെ.. പിന്നെ ആവിശ്യത്തിന് വെള്ളവും കുറച്ച് പഞ്ചസാരയും നാരങ്ങാനീരും ഒരല്പം ഫുഡ് കളറും കുറച്ച് ഏലയ്ക്കാപ്പൊടിയും ഇഷ്ടമുള്ളത്രേം വെളുത്ത എള്ളും എടുക്കാം.. ഇനി അല്പം നട്ട്സ് പൊടിച്ച് എടുത്ത് വെക്കാം.. ഇനി എങ്ങനെയാണ് ഹൽവ ഉണ്ടാക്കുന്നത് എന്ന് നോക്കാം…
ആദ്യം തന്നെ ഒന്നര കപ്പ് വെള്ളത്തിൽ കോൺഫ്ലവർ ഇളക്കിവെക്കുക..നല്ല സമൂത് ആയിട്ട് വേണം ഈ മിശ്രിതം കിട്ടാൻ..

ഇനി ഒരു പാൻ ചൂടാക്കി ഇതിലേക്ക് ഒരു കപ്പ് വെള്ളവും എടുത്തു വച്ചിരിക്കുന്ന ഒന്നേകാൽ കപ്പ് പഞ്ചസാരയും ചേർത്ത് ഇളക്കാം… പഞ്ചസാര അലുത്ത് വരുമ്പോൾ അല്പം നാരങ്ങാനീര് ചേർക്കാം..നാരങ്ങാനീര് ചേർക്കുമ്പോൾ പഞ്ചസാര പെട്ടെന്ന് ഒട്ടി പിടിക്കുകയില്ല.. ഇനി ഇതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം.. ഒരു നുള്ള് ഫുഡ് കളറിന്നോടൊപ്പം ഏലക്കാപൊടി ഇട്ട് മിക്സ് ചെയ്യാം..

വളരെ കുറച്ച് നട്സും ഇട്ട് ശേഷം നന്നായി മിക്സ് ചെയ്ത് ചൂടാക്കാം.. ചട്ടിയിൽ നിന്ന് മാവ് വിട്ടു വരുന്ന പാകത്തിൽ ഹൽവയുടെ മോൾഡിലേക്ക് മാറ്റാം..മോൾഡിൽ നെയ്യ് പുരട്ടാൻ മറക്കല്ലേ.. അവസാനം ഇതിലേക്ക് അൽപം എള്ള് വിതറി ഭംഗി കൂട്ടി വെക്കാം..

MENU

Comments are closed.