സിമ്പിൾ ആയിട്ട് മസാല റൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം..

മസാല റൈസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: ബസ്മതി അരി, റിഫൈൻഡ് ഓയിൽ, നെയ്യ്, കറുവപ്പട്ട, ഏലയ്ക്ക, സവാള, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ് എന്നി പച്ചക്കറികളും കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിത്.. ശേഷം പൊടികൾ ആയ മല്ലിപൊടി ഗരം മസാല പൊടി മഞ്ഞൾപൊടി എന്നിവയും ഒന്ന് രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും എടുക്കാം…
ആദ്യം തന്നെ 2 കപ്പ് അരി കഴുകി കുതിർക്കാൻ വെക്കാം..

ഇനി ഒരു സവാള, 2 പച്ചമുളക്, ഒരു ഉരുളക്കിഴങ്ങ്, ഒരു കാരറ്റ്, കുറച്ച് ബീൻസ് അരിഞ്ഞ് വെക്കാം..അരി കുതീർത്ത് അൽപസമയത്തിനുശേഷം വെള്ളത്തിൽ നിന്ന് വാരി വേവിക്കാൻ ആയിട്ട് വയ്ക്കണം… അധികം വേവ് ആകേണ്ടതില്ല അരി ഒട്ടിപ്പിടിക്കാതിരിക്കാൻ വാങ്ങുന്നതിന് മുൻപ് അല്പം നാരങ്ങാനീര് ചേർക്കാം.. ഇനി മറ്റൊരു പാൻ ചൂടാക്കി ഇതിലേക്ക് അൽപ്പം നെയ്യും എണ്ണയും ഒഴിക്കാം.. ഇനി ഏലക്കായും കറുവപ്പട്ടയും എല്ലാം വറുത്തെടുക്കാം.. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കുറച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ആവശ്യമായ പച്ചമുളകും ചേർത്തിളക്കുക…

ഇനി ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്തുകൊടുക്കാം.. ബീൻസ് ക്യാരറ്റ് കൂടി ചേർത്ത ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കാം.. കുറച്ചു മല്ലിയില കൂടി ചേർത്ത് നല്ലപോലെ ഇളക്കുക.. ശേഷം ഇതിലേക്ക് അല്പം വെള്ളം ചേർത്ത് തീ കുറച്ച് വേവിച്ചെടുക്കാം..ഇനി നേരത്തെ വേവിച്ച് വച്ച അരി ഈ കൂട്ടിലേക്ക് ചേർക്കാം…ആവിശ്യമായ ഉപ്പ് ചേർക്കണം…നല്ല പോലെ ഇളക്കി കുറച്ച് മല്ലിയില വിതറി വിളമ്പാം…

MENU

Comments are closed.